25.7 C
Iritty, IN
October 18, 2024
  • Home
  • Iritty
  • ബഷീർ അനുസ്മരണം നടത്തി
Iritty

ബഷീർ അനുസ്മരണം നടത്തി

ഇരിട്ടി : ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മസരണം നടത്തി. പ്രഥമാദ്ധ്യാപകൻ എം. ബാബു അദ്ധ്യക്ഷത വഹിച്ചു. ബഷീർ കൃതികളിലൂടെ ഒരു യാത്ര എന്ന വിഷയത്തിൽ ഡോ. സോമൻ കടലൂർ പ്രഭാഷണം നടത്തി. യൂറീക്ക പത്രാധിപ സമിതി അംഗം ഇ.എൻ. ഷീജ ബഷീർ അനുസ്മരണവും വിദ്യാർത്ഥിനി സി.വി. ദേവിക പുസ്തകാസ്വാദനവും നടത്തി. കഥാപാത്രങ്ങളുടെ നിശ്ചല ദൃശ്യാവിഷ്കാരവും വേദിയിൽ നടന്നു. വിദ്യാരംഗം കൺവീനർ റീനടീച്ചർ സ്വാഗതവും സീനിയർ അദ്ധ്യാപിക മേരി നന്ദിയും പറഞ്ഞു.

Related posts

എങ്ങും തെരുവ്‌നായ്ക്കൂട്ടം – വെള്ളിയാഴ്ച ഇരിട്ടി നഗരത്തിൽ കടിയേറ്റത് ഏഴു പേർക്ക്

Aswathi Kottiyoor

ഹരിയാലി മഹോത്സവ് 2022 – സഞ്ജീവനി പാർക്കിൽ ഫലവൃക്ഷങ്ങൾ വെച്ച് പിടിപ്പിച്ചു

Aswathi Kottiyoor

വാഴയിൽ സെന്റ് ജൂഡ് പാലം തകർന്നു – തകർന്നത് അഞ്ച് പതിറ്റാണ്ട് തികയ്ക്കുന്ന ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച പാലം

Aswathi Kottiyoor
WordPress Image Lightbox