24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • 24 കുപ്പി മദ്യവുമായി കീഴ്പ്പള്ളി അത്തിക്കൽ സ്വദേശി പേരാവൂർ എക്സൈസ് പിടിയിൽ
Peravoor

24 കുപ്പി മദ്യവുമായി കീഴ്പ്പള്ളി അത്തിക്കൽ സ്വദേശി പേരാവൂർ എക്സൈസ് പിടിയിൽ

പേരാവൂർ : സ്കൂട്ടറിൽ കടത്തുകയായിരുന്ന 24 കുപ്പി മദ്യവുമായി കീഴ്പ്പള്ളി അത്തിക്കൽ സ്വദേശി മുള്ളൻകുഴിയിൽ പി.ഡി. രഞ്ജിത്തിനെ ( 38 ) പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു .ഓടന്തോട് ചപ്പാത്തിൽ ബുധനാഴ്ച സന്ധ്യയോടെ നടന്ന വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത് . ബുധനാഴ്ച ഡ്രൈഡേയിൽ വില്ക്കാൻ കൊണ്ടു പോവുന്ന മദ്യമാണ് വാഹനം സഹിതം പേരാവൂർ എക്സൈസ് പിടികൂടിയത് . പ്രിവന്റീവ് ഓഫീസർ എൻ . പദ്മരാജന്റെ നേതൃത്വത്തിൽ സി.ഇ.ഒ.മാരായ വി.എൻ. സതീഷ് , വി . സിനോജ് , ജി . സന്ദീപ് , എം . ഉത്തമൻ എന്നിവരാണ് റെയ്ഡ് നടത്തിയത് .

Related posts

പേരാവൂർ ടൗണിൽ കർശന നിയന്ത്രണം; ടൗണിൽ ഇന്ന് അവശ്യ സർവീസുകൾ മാത്രം….

മണത്തണ സർവീസ് സഹകരണ ബാങ്ക് വാർഷികാഘോഷം

Aswathi Kottiyoor

ഭാരത് ബന്ദിന് ഐക്യദാർഡ്യം ; പേരാവൂരിൽ പ്രകടനവും പൊതുയോഗവും നടന്നു

Aswathi Kottiyoor
WordPress Image Lightbox