24.2 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • മൊബൈൽ ചലഞ്ചിൽ പങ്കാളികളായി ’92 എസ്.എസ്.എൽ.സി ബാച്ച്
Kelakam

മൊബൈൽ ചലഞ്ചിൽ പങ്കാളികളായി ’92 എസ്.എസ്.എൽ.സി ബാച്ച്

സെന്റ് ജോസഫ്സ് സ്കൂൾ അടക്കാത്തോട് -മൊബൈൽ ചാലഞ്ച്- പദ്ധതിയുമായി സഹകരിച്ച് 1992 ബാച്ച് സ്കൂളിന് മൊബൈൽ ഫോണുകൾ കൈമാറി. ഡിജിറ്റൽ /ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ സൗകര്യമില്ലാത്ത നിർധനരായ കുട്ടികളെ സഹായിക്കാൻ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ആവിഷ്കരിച്ച പദ്ധതിയാണ് “മൊബൈൽഫോൺ ചാലഞ്ച്”.92 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ പങ്കുവെച്ച ആശയത്തെ എല്ലാവരും പിന്തുണയ്ക്കുകയും മൊബൈൽഫോൺ വാങ്ങി നൽകാൻ തീരുമാനിക്കുകയുമായിരുന്നു. സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾമാനേജർ റവ.ഫാ.സെബാസ്റ്റ്യൻ കീഴേത്ത്, ഹെഡ്മാസ്റ്റർ, അധ്യാപകരായ ജോസ് സ്റ്റീഫൻ, സജിസാർ, ’92ബാച്ച് അംഗങ്ങളായ മാത്യു സി. ജെ, നേഗി പുളിക്കകണ്ടത്തിൽ, ജസ്റ്റിൻ മാത്യു, കബീർ ഇബ്രാഹിം, സജി ജോസഫ്, ഷോജൻ തുരുത്തിക്കാട്ട്,ജെയിംസ് എം. ടി, ജോസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു

Related posts

ചെട്ടികുളങ്ങരയിൽ ഉത്സവത്തിനെത്തിയ യുവാവ്‌ മരിച്ചനിലയിൽ.*

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രരംഗം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

കേളകം ഗ്രാമ പഞ്ചായത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സുവർണ കേളകം കടന്നുവന്ന വഴികളും ഭാവി വികസനവും സെമിനാറും മുൻകാല ജനപ്രതിനിധികളെ ആദരിക്കലും കേളകം ഐശ്വര്യ.ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

Aswathi Kottiyoor
WordPress Image Lightbox