അതിവേഗം പടരുന്ന കോവിഡ് വകഭേദമായ െഡല്റ്റ പ്ലസിെന്റ സാന്നിധ്യം 10 സംസ്ഥാനങ്ങളില്‍. കൂടുതല്‍ അപകടകാരിയെന്ന് കരുതുന്ന ഈ വൈറസ് വകഭേദം ഇവിടങ്ങളിലെ 48 സാമ്ബ്ളുകളില് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട ജില്ലകളിലായി മൂന്നു പേരില്‍ െഡല്റ്റ പ്ലസ് നേരത്തെ കണ്ടെത്തിയിരുന്നു. ഡെല്‍റ്റ പ്ലസ് ബാധിതരായി ഇതുവരെ നാലുപേര്‍ മരിക്കുകയും ചെയ്തു.
രണ്ടാം തരംഗത്തിന് പ്രധാന കാരണമായ െഡല്റ്റ വകഭേദത്തിെന്റ സാന്നിധ്യം രാജ്യത്ത് ചുരുങ്ങിയത് 174 ജില്ലകളില്‍ ഉള്ളതായും കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് പ്രമുഖ നഗരങ്ങളില്‍ െഡല്റ്റ ഉച്ചസ്ഥായിയില്‍ എത്തിയത്. മാര്‍ച്ചില്‍ 52 ജില്ലകളില്‍ മാത്രമായിരുന്നത് ജൂണ്‍ ആയപ്പോഴേക്ക് 174 ജില്ലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്.
ജാഗ്രതയുടെ കാര്യത്തില്‍ മറ്റൊരു മുന്നറിയിപ്പും ആരോഗ്യ മന്ത്രാലയം നല്കി. രാജ്യത്ത് 500ല്‍പരം ജില്ലകളില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണെങ്കിലും, രണ്ടാം തരംഗം അവസാനിച്ചെന്ന് കരുതാനാവില്ല. 75 ജില്ലകളില്‍ ഇപ്പോഴും പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐ.സി.എം.ആര്) മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
അഞ്ചിനും 10നും ഇടയില്‍ പോസിറ്റിവിറ്റി നിരക്കുള്ള 92 ജില്ലകളുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കി കോവിഡ് ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുമെങ്കില്‍ മൂന്നാം തരംഗം വന്പ്രശ്നമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്കണ്ഠപ്പെടേണ്ട കോവിഡ് വൈറസ് ജനിതക ഭേദമാണ് െഡല്റ്റ പ്ലസ് എന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം വിശദീകരിച്ചിരുന്നു.
അതിജാഗ്രതക്ക് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുമുണ്ട്. മഹാരാഷ്ട്രയില്‍ 20, തമിഴ്നാട്ടില്‍ ഒമ്ബത്, മധ്യപ്രദേശില്‍ ഏഴ് എന്ന കണക്കില്‍ െഡല്റ്റ പ്ലസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, െഡല്റ്റയേക്കാള് മാരകമാണ് െഡല്റ്റ പ്ലസ് എന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ലെന്ന് ദേശീയ രോഗ നിയന്ത്രണ കേന്ദ്രം (എന്‍.സി.ഡി.സി) ഡയറക്ടര്‍ ഡോ. സുജിത്കുമാര്‍ സിങ് പറഞ്ഞു. അതിെന്റ വ്യാപനശേഷി െഡല്റ്റയെപ്പോലെ തന്നെയാണ്.
െഡല്റ്റ പ്ലസ് ബാധിതരുടെ എണ്ണം വളരെ കുറവാണെന്നിരിക്കേ കെ417എന്‍ എന്ന ഈ വകഭേദത്തിന് പുതിയ രൂപാന്തരം സംഭവിച്ചുവെന്ന് പറയാനും കഴിയില്ല. ഈ വകഭേദത്തിന് വാക്സിന് എത്ര ഫലപ്രദമാണെന്ന കാര്യം ലബോറട്ടറി പരിശോധനയിലൂടെ 10 ദിവസത്തിനകം അറിയാനാവുമെന്ന് ഡോ. ഭാര്‍ഗവ പറഞ്ഞു.
അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി കര്‍ണാടക
ബംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി കര്‍ണാടക. കേരളത്തില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നതിന് ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കി.
വിട്ടുവീഴ്ചകളില്ലാതെ മുഴുവന്‍ യാത്രക്കാരെയും പരിശോധനക്ക് വിധേയമാക്കാനും ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്ട്ടിഫിക്കറ്റില്ലാതെയെത്തുന്നവര്ക്ക് ചെക്ക്പോസ്റ്റുകള്‍ക്ക് സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടത്താനുള്ള സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്.