24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സൈറ്റുകൾവഴി മൊബൈൽ ഫോൺ കച്ചവട തട്ടിപ്പ്; ​ജാഗ്രത പുലർത്തണമെന്ന്​ പൊലീസ്​
Kerala

സൈറ്റുകൾവഴി മൊബൈൽ ഫോൺ കച്ചവട തട്ടിപ്പ്; ​ജാഗ്രത പുലർത്തണമെന്ന്​ പൊലീസ്​

വ്യാജ സൈറ്റുകൾവഴി മൊബൈൽ ഫോൺ വിലക്കുറവിൽ നൽകാമെന്ന്​ പറഞ്ഞ്​ തട്ടിപ്പ്​ വ്യാപകമെന്ന്​ പൊലീസ്​. ആകർഷകമായ ഓഫറുകളും ഉയർന്ന സാങ്കേതിക സവിശേഷതകളും നിരത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ഓർഡർ ചെയ്​ത മൊബൈൽ ഉപഭോക്താക്കളുടെ കയ്യിൽ എത്തുമ്പോൾ മേൽപ്പറഞ്ഞ സവിശേഷതകൾ ഒന്നും കാണുകയില്ല.

പരാതി പറയാൻ ഇത്തരം സൈറ്റുകളുടെ ഹെൽപ്‌ലൈനുകളിൽ വിളിച്ചാൽ ഉപഭോക്താക്കളുടെ കംപ്യൂട്ടറുകളിൽ റീഫണ്ടിനായി എനി ഡസ്​ക്​ പോലുള്ള സിസ്റ്റം ഷെയറിങ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ചില ഹെൽപ്‌ ഡെസ്‌കുകൾ റീഫണ്ടിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെടും. അതുവഴി പണം തട്ടാനാണ് ശ്രമം. ഈ വിഷയത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. യുക്​തിക്ക്​ നിരക്കാത്ത ഓഫറുകൾ വാഗ്​ദാനം ചെയ്യുന്ന എല്ലാ കച്ചവടങ്ങളും തട്ടിപ്പാണെന്നും പൊലീസ്​ അറിയിച്ചു.

Related posts

കോവിഡ്: മരിച്ചവരിൽ 90% വാക്സീൻ എടുക്കാത്തവർ; ‘ഇവർ ജാഗ്രത പാലിക്കുക’.

Aswathi Kottiyoor

ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു

Aswathi Kottiyoor

കണ്ണീർപ്പുഴ ; തൂവൽതീരം കണ്ണീർത്തീരമായി

WordPress Image Lightbox