24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തട്ടിപ്പിന്റെ വിവിധ രൂപം ഓൺ ലൈൻ പശുവിൽപനയിലും
Kerala

തട്ടിപ്പിന്റെ വിവിധ രൂപം ഓൺ ലൈൻ പശുവിൽപനയിലും

കേളകം: തട്ടിപ്പിന്റെ വിവിധ രൂപം ഓൺ ലൈൻ പശുവിൽപനയിലും,കോറോണ കാലവും ലോക് ഡൗണും മുതലാക്കി പശുകച്ചവടം ഓൺലൈനാക്കി തട്ടിപ്പ് നടത്തുന്ന സംഘം മലയോരത്തും വ്യാപകം. പശുവിനെ അവിശ്യമുളള ക്ഷീര കർഷകരെ ബ്രോക്കർ മാർ മുഖേന സംഘം സമീപിക്കും. എത്ര ലിറ്റർ പാല് ലഭിക്കുന്ന പശുവാണ് വേണ്ടത് എന്ന് ആരായുന്നു. കർഷകനെക്കുറിച്ച് ഏകദേശ ധാരണ ലഭിച്ചാൽ മാർക്കറ്റ് വിലയിലും അൽപ്പം താഴ്ന്ന വില ഇവർ പറയുകയും, ലോക് ഡൗണും കൊറോണയും മൂലം നേരിട്ട് പോയി പശുവിനെ കണ്ട് കച്ചോടം ചെയ്യാൻ സാധ്യമല്ലന്നും ഫേട്ടോ വാട്ട്സാപ്പിൽ അയച്ചു നല്കുകയും ചെയ്യും. പാലിന്റെ അളവിലോ , മറ്റെന്തങ്കിലും കാരണത്താൽ പശുവിനെ ഇഷ്ടപെടായ്ക വന്നാൽ അപ്പോൾ തന്നെ പശുവിനെ തിരികെ എടുത്ത് പണം തിരികെ നല്കാം എന് എന്ന ഉറപ്പിൻ മേൽ കച്ചവടം ഉറപ്പിക്കും. തൊട്ടടുത്ത ദിവസം തന്നെ പശുവിന്റെ എത്തിച്ചു നല്കി പണം കൈപറ്റും. പിറ്റെ ദിവസം രാവിലെ വിളിച്ച് വിവരങ്ങൾ തിരക്കും. പത്ത് ലിറ്റർ പറഞ്ഞ പശുവിന് , ലഭിക്കുന്നത് 2 ലിറ്ററായതോടെ കർഷകൻ അതൃപ്തി പറയുന്നു. ഇന്നുതന്നെ പശുവിനെ മറ്റൊരാൾക്ക് വിറ്റു എന്നും കൊണ്ടുവന്ന വണ്ടിക്ക് തിരികെ കൊണ്ടുപോകുകയും ചെയ്യും. പണം നൽകാം എന്ന് ഉറപ് നല്കുകയും ചെയ്യും. ഇതുവരെ സംഗതി ക്ലീൻ ആണ് . ഇതെ പശുവിനെ മറ്റൊരു കർഷകന് നല്കുകയും ഇതെ പ്രവർത്തികൾ അവർത്തിക്കുകയും ചെയ്യുന്നു. പിന്നെ ഈ സംഘത്തെ വിളിച്ചാൽ കിട്ടില്ല. ഇങ്ങനെ നിരവധി കർഷകരാണ് മലയോരത്ത് വഞ്ചിക്കപെട്ടത്. പണം നഷ്ടപെട്ട ഒരു കർഷകൻ പേരാവൂർ പോലീസിൽ പരാതി നല്കിയപ്പോഴാണ് ഈ തട്ടിപ്പിന്റെ രൂപം പുറത്തു വന്നത്. പണം നഷ്ടപെട്ട പലരും രംഗത്ത് വന്നത്. കോളയാട് പുന്നപ്പാലം സ്വദേശിയാണ് തട്ടിപ്പ് സംഘത്തിന്റെ നേതാവ് ബ്രോക്കർ മുതൽ പശുവിനെ കൊണ്ടുവരുന്ന ടാക്സി കാരൻ വരെ ഇതിന്റെ കണ്ണികളാണ്. പരാതി പോലീസ്റ്റേഷനിൽ എത്തി സംഘത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോൾ ആദ്യം പശുവിനെ വാങ്ങിയ അമ്പായത്തോട് സ്വദേശി ക്ക് 5000 രൂപ കുറച്ച് 45000 രൂപ തിരികെ ലഭിച്ചു. 50000 രൂപയാണ് ഇയാൾ ആദ്യം നല്കിയത്. ഈ തട്ടിപ്പിനെതിരെ കർഷകർ ജാഗ്രതപാലിക്കണമെന്നാണ് പോലീസ് പറയുന്നത്.

Related posts

24 മണിക്കൂറിന് ശേഷവും പുറപ്പെടാതെ എയർ ഇന്ത്യ വിമാനം; കണ്ണൂരിൽ യാത്രക്കാരുടെ പ്രതിഷേധം*

Aswathi Kottiyoor

സാമ്പത്തിക ഞെരുക്കം ; കടത്തിൽ മിച്ചം 4352 കോടി മാത്രം , ബദൽമാർഗങ്ങൾ പരിഗണനയിൽ

Aswathi Kottiyoor

*നാരായണ സ്വാമിയെ പൊന്നമ്പല മേട്ടിലേക്ക് കടത്തിവിട്ടത് 3000 രൂപയ്ക്ക്; വനംവകുപ്പിന് ബന്ധമില്ല’.*

Aswathi Kottiyoor
WordPress Image Lightbox