ഇരിട്ടി: മാനന്തവാടി -മട്ടന്നൂർ വിമാനത്താവളം റോഡിൽ 2018ലെ പ്രളയത്തിൽ തകർന്ന ബോയ്സ് ടൗൺ -പാൽചുരം ഭാഗത്തെ പ്രശ്നം പരിഹരിക്കണമെന്ന് പേരാവൂർ എംഎൽഎ സണ്ണി ജോസഫ്.
പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിൽ നടന്ന ജില്ലയിലെ എംഎൽഎ മാരുടെയും, ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്.
അയ്യൻകുന്ന് പഞ്ചായത്തിലെ പ്രളയത്തിൽ തകർന്ന പാറക്കമല പാലം നിർമാണ കാലതാമസം ഉണ്ടായതിനാൽ താത്കാലികമായി നിർമിച്ച പാലത്തിൽ നിന്ന് വീണ ബേബി കച്ചാലിമലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. കളറോഡ് – വളവുപാറ കെഎസ്ടിപി റോഡിൽ 32ാം മൈൽ കോളനിയിലെ കുടിവെള്ളത്തിനുള്ള കിണർ മലിനീകരണം പരിഹരിക്കണം. ഇരിട്ടി പേരാവൂർ നെടുംപോയിൽ കെഎസ്ടപി റോഡ് വീതി കൂട്ടി നവീകരിക്കണം. 2018ലെ പ്രളയത്തിൽ തകർന്ന ആറളം- അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാഞ്ചോട് പാലവും പായം- അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നാട്ടേൽ പാലവും നിർമിക്കണമെന്നും
ഇരിട്ടി പഴയപാലം പൈതൃക സ്വത്തായി ഗതാഗതയോഗ്യമായി സംരക്ഷിക്കണമെന്നും സണ്ണി ജോസഫ് മന്ത്രിയോട് ആവശ്യപ്പെട്ടു.
previous post