24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്‌കാരം.
Kerala

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്‌കാരം.

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്‌കാരം. സംസ്ഥാന ചാനലൈസിംഗ് ഏജൻസികളിൽ 2019-20 സാമ്പത്തിക വർഷത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ലെവൽ വൺ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനമാണ് വനിതാ വികസന കോർപ്പറേഷന് ലഭിച്ചത്. തുടർച്ചയായ നാലാം വർഷമാണ് ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപറേഷന്റെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിയായി വനിതാ വികസന കോർപ്പറേഷനെ തെരഞ്ഞെടുത്തത്.
കൃത്യമായ ആസൂത്രണത്തോടെ വനിത വികസന കോർപ്പറേഷൻ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ദേശീയ പുരസ്‌കാരമെന്ന് ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോർജ് പറഞ്ഞു. ന്യൂനപക്ഷ, പിന്നാക്ക, പട്ടികജാതി, പൊതു വിഭാഗത്തിലെ വനിതകൾക്ക് സ്വയം തൊഴിൽ, വിദ്യാഭ്യാസ വായ്പകൾ നൽകുന്നതിൽ വലിയ പുരോഗതി കൈവരിക്കുന്നതിന് കോർപ്പറേഷന് സാധിച്ചിട്ടുണ്ട്. എല്ലാ വിഭാഗത്തിലേയും വനിതകളുടെ പ്രശ്നങ്ങൾ ഒരു പോലെ അഭിസംബോധന ചെയ്യുന്നതിന് വനിതാ വികസന കോർപ്പറേഷന് കഴിഞ്ഞു. 35 കോടി രൂപയായിരുന്ന ശരാശരി വായ്പ വിതരണം 100 കോടി രൂപയിലേറെയായി ഉയർത്താനും സാധിച്ചെന്ന് മന്ത്രി വ്യക്തമാക്കി.

Related posts

കേരള ഹൈക്കോടതിയിലേക്ക് പുതിയ അഞ്ച് ജഡ്‌‌ജിമാർ; കൊളീജിയം ശിപാർശ ചെയ്‌തു

Aswathi Kottiyoor

സിസ്റ്റര്‍ ലൂസി വീണ്ടും സമരത്തിനിറങ്ങുന്നു; മഠത്തിന് മുന്നില്‍ ഇന്ന് മുതല്‍ സത്യഗ്രഹം

Aswathi Kottiyoor

568 പേരിൽ ഒമിക്രോണും ഡെൽറ്റയും ഒരേസമയം.

Aswathi Kottiyoor
WordPress Image Lightbox