24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേരളീയ സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്ബോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു: കെ.കെ. ശൈലജ
Kerala

കേരളീയ സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്ബോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു: കെ.കെ. ശൈലജ

കേരളീയ സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്ബോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു എന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അത്തരം മാറ്റമുണ്ടാക്കാന്‍ നിയമസംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതോടൊപ്പം വലിയതോതിലുള്ള ബഹുജന ഇടപെടലുകളും ആവശ്യമാണെന്നും അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
പോസ്റ്റിങ്ങനെ

കേരളീയസമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്ബോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു. അത്തരം മാറ്റമുണ്ടാക്കാന്‍ നിയമസംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതോടൊപ്പം വലിയതോതിലുള്ള ബഹുജന ഇടപെടലുകളും ആവശ്യമാണ്.കഴിഞ്ഞ എല്‍ ഡി എഫ് ഗവണ്മെണ്ടിന്റെ കാലത്ത്
വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ത്രീധന വിപത്തിനെതിരെ വിപുലമായ ചില പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.2025ഓടുകൂടി കേരളത്തില്‍സ്ത്രീധനപീഡനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളകേമ്ബയിനുകളും ഇടപെടലുകളുമാണ് പ്ലാന്‍ ചെയ്തത് കോളേജ്കാമ്ബസുകളിലും നവമാധ്യമങ്ങള്‍വഴിയും പ്രചരണപരിപാടികള്‍ മുന്നോട്ടു കൊണ്ടുപോവുകയും തദ്ദേശസ്വയംഭരണവകുപ്പിന്റെയും പോലീസിന്റെയുമെല്ലാം സഹകരണത്തോടെ പ്രായോഗിനടപടികളിലേക്ക് കടക്കുകയും ചെയ്യുന്നതിനിടയില്‍ കോവിഡ് മഹാമാരി വന്നതിനാല്‍ ഈ പ്രവര്‍ത്തനത്തില്‍ വേണ്ടത്ര കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല. ‘കാതോര്‍ത്ത്’എന്ന പേരില്‍ ഓണ്‍ലൈന്‍ ആയി പരാതി സ്വീകരിക്കാന്‍ ഒരു പോര്‍ട്ടല്‍ തയ്യാറാക്കി.200 പരാതികളാണ് ലഭ്യമായത് . പോര്‍ട്ടലിനെ കൂടുതല്‍ പരിചയപ്പെടുത്തേണ്ടതുണ്ട്.മിത്ര181 എന്ന കോള്‍ സെന്ററും ആരംഭിച്ചിട്ടുണ്ട് കിട്ടുന്ന പരാതികള്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളുമായി ബന്ധപ്പെടുത്തി നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം.’കരുതല്‍സ്പര്‍ശം എന്ന പേരില്‍ ഉത്തരവാദിത്വപുര്‍ണ രക്ഷാകര്‍ത്യത്വം ഉറപ്പുവരുത്താനുള്ള പദ്ധതിയും ആരംഭിച്ചു. എന്നാല്‍ സമൂഹത്തില്‍ ബോധപൂര്‍വ്വമായി നടത്തുന്ന ഇടപെടലിലുടെ മാത്രമെ ഇവയൊക്കെ പ്രാവര്‍ത്തികമാവുകയുള്ളു .സ്ത്രീധനം ക്രിമിനല്‍ കുറ്റമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാന്‍ കഴിയണം ഡി വൈ എഫ് ഐ ഇത്തരം കേമ്ബയിന്‍ ഏറ്റെടുത്തത് അഭിനന്ദനാര്‍ഹമാണ്.എല്ലാ യുവജനമഹിളാസന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം ഓരോ വ്യക്തിയും അതില്‍ പങ്കുചേരണം. ഇനിയും വിസ്മയമാര്‍ ഉണ്ടാകാതിരിക്കാന്‍ നമുക്ക് ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കാം

Related posts

പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷകൾ അനുസരിച്ചുള്ള അലോട്മെന്റ് ഇന്ന് മുതൽ

Aswathi Kottiyoor

കുതിപ്പിന്‌ കെഎസ്‌ആർടിസി; സ്വിഫ്‌റ്റ് യാത്ര തുടങ്ങി

Aswathi Kottiyoor

പ്രവാസികൾക്കായി ചാർട്ടേഡ് വിമാനം ; വിമാനക്കമ്പനികളുമായി ചർച്ച നടത്തും

Aswathi Kottiyoor
WordPress Image Lightbox