27.5 C
Iritty, IN
October 6, 2024
  • Home
  • Kanichar
  • കോവിഡ് ബാധിതരുള്ള ആദിവാസി കോളനികളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു
Kanichar

കോവിഡ് ബാധിതരുള്ള ആദിവാസി കോളനികളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു

കണിച്ചാര്‍:കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് ബാധിതരുള്ള ആദിവാസി കോളനികളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു.
കോവിഡ് ബാധിതര്‍ ഉള്ളതിനാല്‍ പുറത്തിറങ്ങി ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കാന്‍ കോളനിവാസികള്‍ നേരിടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മിറ്റി പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും ഉള്‍പ്പെടുന്ന ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്.
കണിച്ചാര്‍ പഞ്ചായത്ത് രണ്ട്, മൂന്ന് വാര്‍ഡുകളില്‍ കോവിഡ് ബാധിതര്‍ ഉള്‍പ്പെടുന്നതും അല്ലാത്തതുമായ കോളനികളിലാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. മണ്ഡലം പ്രസിഡണ്ട് മൈക്കിള്‍ ടി മാലത്ത്, വാര്‍ഡ് മെമ്പറും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജോജന്‍ എടത്താഴെ,മെമ്പര്‍ സുരുവി റിജോ, ജോര്‍ജ് നെടുമാട്ടുംകര, ചാക്കോ തൈക്കുന്നേല്‍, ആശാ വര്‍ക്കര്‍ ഷീബ തോമസ്, ബേബി പാറക്കല്‍, ജോണി കരോട്ടുപുറം, ബിജു കുഴിയാനിമാറ്റത്തില്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അരുണ്‍ പ്രസാദ്, വിക്ടര്‍ ജോര്‍ജ്,ജിബിന്‍ ജെയ്‌സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

Related posts

കോവിഡ് രോഗികൾക്കായി സൗജന്യ യാത്രാ സൗകര്യമൊരുക്കി കണിച്ചാർ ഗ്രാമ പഞ്ചായത്ത്

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൈ താങ്ങായി യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ:ആർദ്രം കുടുംബ സഹായ പദ്ധതി ചർച്ചയാകുന്നു

Aswathi Kottiyoor

കോഴിക്കോട്ട്‌ 876 രോഗികൾ; വ്യാപിക്കുന്നത് ഒമിക്രോൺ.

Aswathi Kottiyoor
WordPress Image Lightbox