24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആമസോണിലും ഫ്ലിപ്പ്​കാര്‍ട്ടിലും ഇനിമുതല്‍ ഫ്ലാഷ്​ സെയില്‍സ്​ ഉണ്ടാകില്ല
Kerala

ആമസോണിലും ഫ്ലിപ്പ്​കാര്‍ട്ടിലും ഇനിമുതല്‍ ഫ്ലാഷ്​ സെയില്‍സ്​ ഉണ്ടാകില്ല

കേന്ദ്ര സര്‍ക്കാറി​െന്‍റ പുതിയ വ്യാപാരനയത്തില്‍ ഫ്ലിപ്പ്​കാര്‍ട്ട്​, ആമസോണ്‍ ഉള്‍പ്പെടെയുള്ള ഇ-കൊമേഴ്​സ്​ ഭീമന്‍മാര്‍ക്ക്​ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഇനിമുതല്‍ ഇ -കൊമേഴ്​സ്​ വെബ്​സൈറ്റുകളിലെ ഉല്‍പ്പന്നങ്ങള്‍ക്ക്​ ഫ്ലാഷ്​ സെയില്‍സ്​ ഉണ്ടാകില്ല. ഉ​പഭോക്തൃ സംരക്ഷണത്തിനായി ജൂണ്‍ ആറിനകം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കണമെന്ന്​ ഉപഭോക്തൃവകുപ്പ്​ ആവശ്യപ്പെട്ടിരുന്നു. ഇതി​െന്‍റ അടിസ്​ഥാനത്തിലാകും പുതിയ ഭേദഗതി.

വര്‍ഷം മുഴുവന്‍ വാള്‍മാര്‍ട്ടി​െന്‍റ ഉടമസ്​ഥതയിലുള്ള ഫ്ലിപ്പ്​കാര്‍ക്കും ആമസോണും ഫ്ലാഷ്​ വില്‍പ്പനകള്‍ സംഘടിപ്പിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക്​ കുറഞ്ഞ നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ ഇതുവഴി ലഭ്യമാകും. ഇത്തരം ഫ്ലാഷ്​ വില്‍പ്പന ചെറുകിട കച്ചവടക്കാരെ നഷ്​ടത്തിലാക്കിയിരുന്നു. തുടര്‍ന്നാണ്​ ഇവ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

ഒാണ്‍ലൈന്‍ വ്യാപാരത്തിലെ വഞ്ചനക്കും തട്ടിപ്പിനുമെതിരെയും കൂടാതെ അധാര്‍മിക വ്യാപാര രീതിക്കെതിരെയും നിരവധി ഉപഭോക്താക്കളില്‍നിന്നും വ്യാപാരികളില്‍നിന്നും അസോസിയേഷനുകളില്‍നിന്നും എണ്ണമറ്റ പരാതികളും സര്‍ക്കാറിന്​ ലഭിച്ചിരുന്നു. ഇതും തീരുമാനത്തിന്​ കാരണമായതായാണ്​ വിവരം.

ദീപാവലി, റിപ്പബ്ലിക്​ ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ആമസോണും ഫ്ലിപ്പ്​കാര്‍ട്ടും ഫ്ലാഷ്​ സെയില്‍സ്​ സംഘടിപ്പിച്ചിരുന്നു. വന്‍തോതില്‍ ഉപഭോക്താക്കള്‍ കുറഞ്ഞ നിരക്കില്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടിയിരുന്നു. ഇതിനെതിരെയാണ്​ ചെറുകിട കച്ചവടക്കാരുടെ പരാതി. ഇ -​കൊമേഴ്​സ്​ വ്യാപാരത്തില്‍ സുതാര്യത കൊണ്ടുവരാനാണ്​ സര്‍ക്കാറി​െന്‍റ ലക്ഷ്യമെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

Related posts

മണ്ഡലകാല തീർഥാടനത്തിന് ഇന്ന് പരിസമാപ്തി.

Aswathi Kottiyoor

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് 20 വാച്ച്മാൻ തസ്തിക: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കെ ഫോൺ വഴി ഇനി കിട്ടുക ഗുജറാത്ത് കമ്പനിയുടെ ഇന്റർനെറ്റ്

Aswathi Kottiyoor
WordPress Image Lightbox