20.8 C
Iritty, IN
November 23, 2024
  • Home
  • Iritty
  • കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു
Iritty

കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു

കീ​ഴ്പ​ള്ളി: കീ​ഴ്പ​ള്ളി​ പരിപ്പ്തോടിനടുത്ത് കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ആ​യി​ഷ ഫാം ​എ​സ്റ്റേ​റ്റി​ന​ക​ത്തു സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്യു​ന്ന മു​ഹ​മ്മ​ദി​ന്‍റെ 1200 ഓ​ളം കു​ല​ച്ച​ത​ട​ക്ക​മു​ള്ള നേ​ന്ത്ര​വാ​ഴ​ക​ളും 40 ഓ​ളം കു​ല​ച്ച​തും കു​ല​യ്ക്കാ​ത്ത​തു​മാ​യ തെ​ങ്ങു​ക​ളും ഒ​രേ​ക്ക​റോ​ളം മ​ര​ച്ചീ​നി കൃ​ഷി​യും തൈ​ക​ള​ട​ക്ക​മു​ള്ള ക​മു​കു​മാ​ണ് കാ​ട്ട​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.
എ​ട്ടു​ല​ക്ഷം ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​ൻ ക​ട​ക്കെ​ണി​യി​ലാ​യ​തി​നാ​ൽ ഇ​നി​യെ​ന്ത് ചെ​യ്യു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് ന​ഷ്ട പ​രി​ഹാ​രം ന​ൽ​കി ക​ർ​ഷ​ക​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഇ​രി​ട്ടി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​യു​ധ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
പെരുന്പുന്ന: പെ​രു​മ്പു​ന്ന മൈ​ത്രി​ഭ​വ​ന് സ​മീ​പം കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന തെ​ങ്ങും​പ​ള്ളി റോ​യി​യു​ടെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. നി​ര​വ​ധി കു​ല​ച്ച വാ​ഴ​ക​ൾ കാ​ട്ടാ​ന ച​വി​ട്ടി ന​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ശ​ല്യം പ​തി​വാ​യി​ട്ടും വ​ന​പാ​ല​ക​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Related posts

വാഗ്ദാനങ്ങളിൽ ഒതുങ്ങിക്കിടന്ന ഇരിട്ടിയിൽ മിനി സിവിൽസ്റ്റേഷന്റെ പ്രാരംഭ പ്രവ്യത്തികൾക്ക് തുടക്കം

Aswathi Kottiyoor

ലോക മുട്ട ദിനത്തിനോടനുബന്ധിച്ച് പായം പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾ വഴി ശേഖരിച്ച മുട്ടകൾ വിതരണം ചെയ്തു.

Aswathi Kottiyoor

ഡിവൈഡറിലെ ചെടികൾ സംരക്ഷിച്ച് പോലീസും മൈത്രിയും

Aswathi Kottiyoor
WordPress Image Lightbox