22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • ‘PWD4U’ ആപ് ഇനി ആപ്പിൾ ആപ്സ്റ്റോറിലും; ഇതുവരെ ലഭിച്ചത് 4264 പരാതികൾ.
Kerala

‘PWD4U’ ആപ് ഇനി ആപ്പിൾ ആപ്സ്റ്റോറിലും; ഇതുവരെ ലഭിച്ചത് 4264 പരാതികൾ.

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനുള്ള PWD4U ആപ്പ് ഇനി ആപ്പിള്‍ ആപ്‌സ്റ്റോറിലും ലഭ്യമാകും. റോഡുകളുടേയും പാലങ്ങളുടേയും ഫോട്ടോ അടക്കം അപ് ലോഡ് ചെയ്ത് വകുപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് PWD4U ആപ്പ്.

നിലവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലായിരുന്നു ആപ്പ് ലഭ്യമായിരുന്നത്. 23,400 പേര്‍ പത്ത് ദിവസത്തിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 4264 പേര്‍ ആപ്പിലൂടെ വ്യത്യസ്ത വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി. ഇതില്‍ 4050 പരാതികളും പരിശോധിച്ചു കഴിഞ്ഞു. നടപടികള്‍ ആവശ്യമായ 1615 പരാതികള്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചു നല്‍കി.

ലഭിച്ച കുറേ പരാതികള്‍ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടതല്ല. ആദ്യത്തെ മൂന്നു മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം.

Related posts

ആലോചനാ യോഗം ചേര്‍ന്നു

Aswathi Kottiyoor

പ്ല​സ് വ​ൺ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്

Aswathi Kottiyoor

മുത്തുവിന് അയോഗ്യത : പ്രചരിപ്പിക്കുന്നത് കള്ളം ; യൂണിഫോം തസ്തികയിൽ ശാരീരിക യോഗ്യത നിർബന്ധം

Aswathi Kottiyoor
WordPress Image Lightbox