22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • ഇന്ധന വിലവർധന : ചക്രസ്‌തംഭന സമരം ഇന്ന്‌ ; പ്രതിഷേധം പകൽ 11 മുതൽ 11.15 വരെ.
Kerala

ഇന്ധന വിലവർധന : ചക്രസ്‌തംഭന സമരം ഇന്ന്‌ ; പ്രതിഷേധം പകൽ 11 മുതൽ 11.15 വരെ.

ഇന്ധനവില തുടർച്ചയായി വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിനെതിരെ തിങ്കളാഴ്ച സംസ്ഥാനമാകെ ട്രേഡ്‌ യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചക്രസ്‌തംഭന സമരം നടത്തും. പകൽ 11 മുതൽ 11.15 വരെ നിരത്തുകളിൽ വണ്ടി എവിടെയാണോ അവിടെ നിർത്തിയാണ്‌ പ്രതിഷേധിക്കുക. ആംബുലൻസുകളെ ഒഴിവാക്കിയിട്ടുണ്ട്‌. അധികനികുതിയും സെസും അവസാനിപ്പിക്കുക, പെട്രോൾ ഡീസൽ വില കേന്ദ്ര സർക്കാർ നിയന്ത്രിക്കുക എന്നിവയാണ്‌ പ്രധാന ആവശ്യങ്ങൾ.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, സേവ, ടിയുസിഐ, എഐയുടിയുസി, ഐഎൻഎൽസി, എഐസിടിയു, കെടിയുസി (എം), എച്ച്എംകെപി, കെടിയുസി, എൻടിയുഐ, കെടിയുസി (ബി), കെടിയുസി (ജെ), എൻഎൽസി, ടിയുസിസി, എൻടിയുഐ, ജെടിയു സംഘടനകൾ സമരത്തിൽ പങ്കെടുക്കും.

Related posts

രാജ്യത്ത്‌ കോവിഡ്‌ മരണം പറയുന്നതിലും ഏഴിരട്ടി ; കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളും മരണം മറച്ചുവച്ചു

Aswathi Kottiyoor

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ഇന്ത്യാ ടുഡേ അവാര്‍ഡ്; 2022ല്‍ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ച സംസ്ഥാനം

Aswathi Kottiyoor

മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്‌ത്രീയ സംവിധാനം ഉണ്ടാകണം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox