22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • ടിക്കറ്റ്​ ബുക്കിങ്ങില്‍ നിര്‍ണായക മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ
Kerala

ടിക്കറ്റ്​ ബുക്കിങ്ങില്‍ നിര്‍ണായക മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ

ഓൺലൈൻ ടിക്കറ്റ്​ ബുക്കിങ്ങിൽ സുപ്രധാനമായ മാറ്റവുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്​ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ്​ മാറ്റം. പുതിയ തീരുമാനം പ്രകാരം ഇന്ത്യൻ റെയിൽവേ വെബ്​സൈറ്റിലൂടെയും ആപിലൂടേയും ബുക്ക്​ ചെയ്​ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി റീഫണ്ട്​ നൽകുമെന്നാണ്​ റെയിൽവേ പ്രഖ്യാപനം.

ടിക്കറ്റ്​ ബുക്ക്​ ചെയ്യേേമ്പാൾ ഐ.ആർ.ടി.സിയുടെ പേയ്​മെൻറ്​ ഗേറ്റ്​വേയായ ഐ.ആർ.ടി.സി- ഐപേ വഴി പണമടച്ചവർക്കാണ്​ അതിവേഗത്തിൽ പണം തിരികെ ലഭിക്കുക. 2019ലാണ്​ ഇന്ത്യൻ റെയിൽവേ ഐ.ആർ.ടി.സി-ഐപേ സംവിധാനം അവതരിപ്പിച്ചത്​. കേന്ദ്രസർക്കാറി​െൻറ ഡിജിറ്റൽ ഇന്ത്യ കാമ്പയിനി​െൻറ ഭാഗമായിട്ടായിരുന്നു ഐപേയുടെ അവതരണം.

നിലവിൽ ടിക്കറ്റ്​ റദ്ദാക്കുന്നവർക്ക്​ റീഫണ്ട്​ ലഭിക്കാൻ രണ്ട്​ മുതൽ മൂന്ന്​ ദിവസം വരെ എടുക്കാറുണ്ട്​. പുതിയ സംവിധാനം ട്രെയിൻ യാത്രക്കാർക്ക്​ ഗുണകരമാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഇന്ത്യൻ റെയിൽവേ വക്​താവ്​ പറഞ്ഞു. ഐ.ആർ.ടി.സി-ഐപേയുടെ യൂസർ ഇൻറർഫേസിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related posts

സംസ്ഥാനത്ത് ഇന്ന് 2,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

*ഇന്‍സ്റ്റാഗ്രാം പ്രവര്‍ത്തനരഹിതമായാല്‍ ഇനി ആപ്പിനുള്ളില്‍ തന്നെ അറിയിക്കാം.*

Aswathi Kottiyoor

സംസ്ഥാനത്ത് കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി

Aswathi Kottiyoor
WordPress Image Lightbox