24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വ്യക്തിഗത വായ്‌പകൾക്ക്‌ മൊറട്ടോറിയം വേണം; കേന്ദ്രത്തോട്‌ കേരളം.
Kerala

വ്യക്തിഗത വായ്‌പകൾക്ക്‌ മൊറട്ടോറിയം വേണം; കേന്ദ്രത്തോട്‌ കേരളം.

വ്യക്തിഗത ബാങ്ക്‌ വായ്‌പകൾക്ക്‌ ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്തണമെന്ന്‌ കേരളം. ഇക്കാലയളവിലെ പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്നും‌ ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമന്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു.
അസംഘടിത മേഖലകളിലുള്ളവരും സൂക്ഷ്‌മ, ചെറുകിട, വ്യവസായികളും കർഷകരും വായ്‌പാ തിരിച്ചടവിന്‌ ബുദ്ധിമുട്ടുകയാണ്‌. കോവിഡ്‌ രണ്ടാംതരംഗം വലിയതോതിൽ ബാധിച്ച സംസ്ഥാനമാണ്‌‌ കേരളം.‌

രണ്ടാമതും ലോക്‌ഡൗൺ ഏർപ്പെടുത്തേണ്ടിവന്നു. 2018 മുതൽ തുടർച്ചയായുള്ള പ്രകൃതി ദുരന്തങ്ങളാൽ സംസ്ഥാനം വലിയ സാമ്പത്തിക പ്രയാസത്തിലാണ്‌.

കോവിഡ് ഇത്‌‌ കൂടുതൽ ദുഷ്‌കരമാക്കി. മൊറട്ടോറിയത്തിന്റെ ആശ്വാസം എല്ലാവർക്കും ലഭിക്കുംവിധം കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്നും ‌മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

Related posts

അളവ് തൂക്ക കൃത്രിമം: ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു

Aswathi Kottiyoor

റേഷൻ വിതരണത്തിന് ജനുവരി 18 വരെ പ്രത്യേക സമയക്രമം

Aswathi Kottiyoor

കൂടുതല്‍ യുവതികളുടെ ദൃശ്യം പകര്‍ത്തിയെന്ന് സംശയം; മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.

Aswathi Kottiyoor
WordPress Image Lightbox