21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • നാളെ മുതല്‍ സംസ്ഥാനത്തെ ബാറുകള്‍ അടച്ചിടും.
Kerala

നാളെ മുതല്‍ സംസ്ഥാനത്തെ ബാറുകള്‍ അടച്ചിടും.

നാളെ മുതല്‍ സംസ്ഥാനത്തെ ബാറുകള്‍ അടച്ചിടും. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍റെ തീരുമാനം. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‍ലെറ്റുകളും മദ്യവില്‍പ്പന നിര്‍ത്തിവെച്ചേക്കും. ബെവ്കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്ബോള്‍ ഈടാക്കുന്ന വെയര്‍ഹൌസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവില്‍പ്പനയിലെ പ്രതിസന്ധി. കണ്‍സ്യൂമര്‍ ഫെഡിന്‍റേത് 8ല്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് ഉയര്‍ത്തിയത്. വെയര്‍ഹൌസ് മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുമ്ബോഴും എംആര്‍പി നിരക്കില്‍ നിന്ന് വിലകൂട്ടി വില്‍ക്കാന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്.
ബാറുകള്‍ ഉള്‍പ്പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. പ്രശ്നം പരിശോധിച്ച്‌ തീരുമാനിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. എന്നാല്‍ പരിഹാരം ഉണ്ടാകുന്നതുവരെ ബാറുകള്‍ അടച്ചിടാന്‍ അസോസിയേഷന്‍ യോഗം തീരുമാനിച്ചു. പുതിയ ഉത്തരവ് മൂലം ബാറുകള്‍ക്ക് വന്‍ സാമ്ബത്തിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Related posts

വന്യജീവി സങ്കേതത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപ; ഓണം അഡ്വാന്‍സായി 20,000 രൂപ.

Aswathi Kottiyoor

സ്ത്രീ സംരക്ഷണ നിയമങ്ങളിലെ വിടവുകൾ നികത്തി കാര്യക്ഷമമായി നടപ്പിലാക്കണം

Aswathi Kottiyoor
WordPress Image Lightbox