24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി ടൗണിൽ നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് വാഹനങ്ങളിൽ ഇടിച്ച് അപകടം
Iritty

ഇരിട്ടി ടൗണിൽ നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് വാഹനങ്ങളിൽ ഇടിച്ച് അപകടം

ഇരിട്ടി: അമിത വേഗതയിൽ വന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ടു ഇരിട്ടി ടൗണിൽ നിർത്തിയിട്ട മൂന്ന് വാഹനങ്ങളിൽ ഇടിച്ചു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ പഴയ സ്റ്റാന്റിൽ കണ്ണൂർ , തലശ്ശേരിഭാഗങ്ങളിലേക്കു പോകുന്ന ബസ് വേയിൽ ആയിരുന്നു അപകടം. ഇരിട്ടി പാലം ഭാഗത്തു നിന്നും അമിത വേഗതയിൽ വന്ന പിക്കപ്പ് ജീപ്പ് ആദ്യം നിർത്തിയിട്ട ഒരു കാറിൽ ഇടിക്കുകയും തുടർന്ന് പത്ത് മീറ്റർ അകലെയുള്ള മറ്റൊരു കാറിലും ഇടിച്ച ശേഷം നിയന്ത്രിക്കാൻ കഴിയാതെ വന്ന ഭാഗത്തേക്ക് തന്നെ തിരിഞ്ഞ ശേഷം മറ്റൊരു വാഹനത്തിൽ കൂടി ഇടിച്ച് നിൽക്കുകയായിരുന്നു. ലോക്ക്ഡൗൺ കാരണം ബസ്സുകൾ ഓടാതിരുന്നതിനാൽ ബസ്‌വെയിൽ നിർത്തിയിട്ട സ്വകാര്യ വാഹനങ്ങളിലാണ് ജീപ്പ് ഇടിച്ചത്. വാഹനങ്ങളിൽ ആളില്ലാത്തതും നഗരത്തിൽ ജനത്തിരക്ക് ഇല്ലാഞ്ഞതും വൻ ദുരന്തം ഒഴിവാക്കി. പിക്കപ്പ് ജീപ്പിൽ ഡ്രൈവർമാത്രമെ ഉണ്ടായിരുന്നുള്ളു. മൂന്ന് വാഹനങ്ങൾക്കും സാരമായ കെടുപാട് പറ്റി. പിക്കപ്പ് ജീപ്പ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിൽ വൻ അപകടമായി മാറുമായിരുന്നു. ജീപ്പ് ആദ്യം ഇടിച്ച വാഹനത്തിലുണ്ടായിരുന്നയാൾ സമീപത്തെ ഹോട്ടലിൽ നിന്നും പാഴ്‌സൽ വാങ്ങി ബില്ല് കൊടുത്ത് തിരികെ വാഹനത്തിലേക്ക് കയറാനിരിക്കെയാണ് അപകടം ഉണ്ടായത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Related posts

സ്ത്രീ പദവി പഠനം തില്ലങ്കേരി പഞ്ചായത്ത് തല സർവ്വേ

Aswathi Kottiyoor

വെളിയംബ്രയിൽ ജനസഹായി കേന്ദ്രം ആരംഭിച്ചു

Aswathi Kottiyoor

സിപിഐ എം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഇരിട്ടിയിൽ സർവകക്ഷി മൗനജാഥയും അനുശോചനയോഗവും നടത്തി

Aswathi Kottiyoor
WordPress Image Lightbox