22.5 C
Iritty, IN
September 7, 2024
  • Home
  • Iritty
  • മലയോര മേഖലയിൽ കൂട്ട ആന്റിജൻ – ആർ.ടി.പി.സി.ആർ. പരിശോധനകൾ ആരംഭിച്ചു
Iritty

മലയോര മേഖലയിൽ കൂട്ട ആന്റിജൻ – ആർ.ടി.പി.സി.ആർ. പരിശോധനകൾ ആരംഭിച്ചു

പേരാവൂർ: പേരാവൂർ ഒഴികെയുള്ള 16 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഭാഗിക ലോക് ഡൗൺ ഇളവുകൾ മാത്രം. പേരാവൂരിൽ മാത്രമാണ് ടി.പി.ആർ. 8 ൽ താഴെയായത്. 9 മുതൽ 15 വരെയുള്ള 7 ദിവസത്തെ ശരാശരി പ്രകാരം പേരാവൂരിൽ 6.72 ശതമാനം എന്ന ആശ്വാസ നിരക്കിലാണ് ടി.പി.ആർ. അതേ സമയം ഇരിട്ടി, മട്ടന്നുർ നഗരസഭകൾ ഉൾപ്പെടെയുള്ള മറ്റു തദ്ദേശ ഭരണ സ്ഥാപനങ്ങളിലെല്ലാം ടി.പി.ആർ. നിരക്ക് 8 – 20 ശതമാനത്തിൽ ആയതിനാൽ ജാഗ്രതയിലാണ് അധികൃതർ. നിരക്ക് കുറയ്ക്കുന്നതിനായി കൂട്ട ആന്റിജൻ – ആർ.ടി.പി.സി.ആർ. പരിശോധനകൾ തുടങ്ങി. സ്ഥാപനങ്ങൾ തുറക്കുന്നതിന് ഉടമകൾക്കും ജീവനക്കാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി.

ഭാഗിക ലോക്ഡൗൺ മേഖലയിൽ പൊതുഗതാഗതം അനുവദിച്ചതും മദ്യ വിൽപന ശാലകൾ തുറന്നതും മാത്രമാണ് തലേദിവസം വരെയുള്ള സാഹചര്യത്തിൽ വ്യത്യസ്തമായി ഉണ്ടായത്. 300 ഓളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ഇരിട്ടിയിൽ ഇന്നലെ 3 സ്വകാര്യ ബസുകൾ മാത്രമാണ് നിരത്തിൽ ഇറങ്ങിയത്. 3 കെഎസ്ആർടിസി ബസുകളും ഓടി. യാത്രക്കാർ കുറവായിരുന്നു. നഗരത്തിലെ 2 മദ്യ വിൽപന ശാലകളിൽ രാവിലെ തുറന്നപ്പോൾ അര മണിക്കൂർ സമയം മാത്രമാണ് തിരക്ക് ഉണ്ടായിരുന്നത്. പിക്കറ്റ് പോസ്റ്റുകളിൽ പൊലീസ് ഉണ്ടായിരുന്നെങ്കിലും വാഹന പരിശോധന ഉണ്ടായില്ല. മരണ നിരക്കും രോഗ വ്യാപന നിരക്കും കൂടുതൽ ഉണ്ടായ കോവിഡ് 2–ാം വരവിൽ ഇളവുകൾ നൽകിയ ആദ്യ ദിവസം ജനവും ജാഗ്രത പാലിച്ചതിന്റെ സംയമനം നഗരത്തിൽ കാണാനായി. അവശ്യ സാധനങ്ങളുടെ കടകൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്.

മട്ടന്നൂരിൽ കെഎസ്ആർടിസി ബസുകളും ഏതാനും സ്വകാര്യ ബസുകളും സർവീസ് നടത്തി. ഓട്ടോറിക്ഷകളും ടാക്സികളും സർവീസ് ആരംഭിച്ചു. മദ്യ വിൽപന ആരംഭിച്ചതിനാൽ രാവിലെ തന്നെ മട്ടന്നൂരിലെ ബാറിനു മുന്നിൽ വരി ആയിരുന്നു. സാമൂഹിക അകലം പാലിച്ച് വരി നിൽക്കണമെന്നാണ് നിർദേശമെങ്കിലും മദ്യം വാങ്ങാൻ എത്തിയവരുടെ തിരക്ക് ഉണ്ടായി. കാറ്റഗറി എ യിൽ പെട്ടതിന്റെ ആഹ്ലാദം പേരാവൂരിൽ കാണാനായി. എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചു. സ്വാതന്ത്ര്യം ജനം ദുരുപയോഗം ചെയ്യാത്തതും കാണാനായി. ടൗണിൽ തിരക്കുണ്ടായില്ല. ബസുകൾ ഓടി. മദ്യ വിൽപന ശാലകളിലും തിരക്ക് അനുഭവപ്പെട്ടില്ല.

മേഖലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ടിപിആർ നിരക്ക് 9 മുതൽ 15 വരെയുള്ള 7 ദിവസത്തെ ശരാശരി കണക്കിലെടുത്തുള്ള ശതമാനം: നഗരസഭകൾ: ഇരിട്ടി – 9.69, മട്ടന്നൂർ – 10.99

പഞ്ചായത്തുകൾ: അയ്യൻകുന്ന് – 15.38, ആറളം – 10.02, പായം – 11.76, തില്ലങ്കേരി – 14.96, മുഴക്കുന്ന് – 9.78, പടിയൂർ – 8.75, ഉളിക്കൽ – 15.4, കീഴല്ലൂർ – 17.54, കൂടാളി – 9.11, മാലൂർ – 9.76, പേരാവൂർ – 6.72, കണിച്ചാർ – 13.33, കേളകം – 9.40, കൊട്ടിയൂർ – 12.68, കോളയാട് – 11.15.

Related posts

ഐശ്വര്യ കേരള യാത്രയ്ക്ക് ഇരിട്ടിയിൽ ആവേശകരമായ സ്വീകരണം – ദൈവത്തിന്റെ സ്വന്തം നാട് എൽ ഡി എഫ് പിശാചിന്റെ നാടാക്കിമാറ്റിയെന്ന് ചെന്നിത്തല

Aswathi Kottiyoor

കെപിസിടിഎ കോവിഡ് കാലത്ത് നടത്തുന്ന സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി വാഷിംഗ് മെഷീൻ, ഇൻഡക് ഷൻ കുക്കർ, മൊബൈൽ ഫോൺ എന്നിവ സംഭാവന ചെയ്തു………..

Aswathi Kottiyoor

ആർച്ചറി താരം അനാമികാ സുരേഷിന് ഖേലോ ഇന്ത്യ, സീനിയർ നാഷണൽ മീറ്റുകളിൽ പങ്കെടുക്കാൻ അവസരം

Aswathi Kottiyoor
WordPress Image Lightbox