23.8 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മഹാത്മ അയ്യങ്കാളി ദിനാഘോഷം ഓൺലൈനായി നടന്നു.
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മഹാത്മ അയ്യങ്കാളി ദിനാഘോഷം ഓൺലൈനായി നടന്നു.

കേളകം: കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്ന അയ്യങ്കാളിയുടെ ചരമദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി
സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു.

രാവിലെ 9. 30 ന് ക്ലാസ് തല വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയായിരുന്നു ഓൺലൈൻ പ്രോഗ്രാം. റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ ഇ എസ് സ്കറിയ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. വർഗീസ് പടിഞ്ഞാറേക്കര ആമുഖപ്രഭാഷണം നടത്തി. അയ്യങ്കാളി ദിന സന്ദേശവുമായി കുമാരി സാന്ദ്ര സന്തോഷും, മനോഹരമായ ഗാനം ആലപിച്ച് കുമാരി അലീന ജോണും പരിപാടികള്‍ക്ക് മാറ്റ് കൂട്ടി.

ഹെഡ്മാസ്റ്റർ എം വി മാത്യു, സാമൂഹ്യശാസ്ത്രക്ളബ്ബ് ഭാരവാഹികളായ നൈസ്മോന്‍, ഫാ.എൽദോ ജോൺ, ദീപ മരിയ ഉതുപ്പ്, സനില. എൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർഥികളായ അഭിനവ് എം എസ് സ്വാഗതവും, ജിൽന എം ആര്‍ നന്ദിയും പറഞ്ഞു. ..അയ്യങ്കാളി ദിനവുമായി ബന്ധപ്പെട്ട് വൈകുന്നേരം 6 മണിക്ക് ക്വിസ് മത്സരം ഉണ്ടായിരിക്കുന്നതാണ്.

Related posts

പൊന്നൂസ് റെന്റൽ റ്റൂൾസ് & സർവ്വീസ് ചുങ്കക്കുന്നിൽ പ്രവർത്തനമാരംഭിച്ചു.

Aswathi Kottiyoor

കേളകം, മഞ്ഞളാംപുറം ടൗണുകളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

Aswathi Kottiyoor

അടക്കാത്തോട് റോഡരികിലെ ഭീഷണിയായി നിലനിന്നിരുന്ന മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് മാറ്റി

Aswathi Kottiyoor
WordPress Image Lightbox