27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ബി എസ് എൻ എൽ കെ വൈ സി വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പുലർത്തുക.
Kerala

ബി എസ് എൻ എൽ കെ വൈ സി വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പുലർത്തുക.

നിങ്ങളുടെ ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്കാകുമെന്നും കെ വൈ സി വെരിഫിക്കേഷനായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക എന്നും പറഞ്ഞ് ടെക്സ്റ്റ് മെസ്സജുകളും ഫോൺ കോളുകളും വരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട് .വിശ്വസിനീയമായ രീതിയിൽ വ്യാജ അപ്പിക്കേഷനുകൾ ഉപഭോക്താക്കളുടെ ഫോണിൽ . ഇൻസ്റ്റാൾ ചെയ്യാനും തുടർന്ന് ആപ്ലിക്കേഷൻ ഓപ്പൺ ആയി വരുന്നതിൽ കാണുന്ന “BSNL KYC ID നമ്പർ ” പറഞ്ഞ് തരാനും ആവശ്യപ്പെടുകയും, സ്ക്രീനിൽ കാണുന്ന agree ബട്ടൺ അമർത്തിയ ശേഷം Credit/Debit കാർഡ് ഉപയോഗിച്ച് ഓൺലൈനായി നിങ്ങളുടെ തന്നെ മൊബൈൽ നമ്പർ പത്ത് രൂപയ്ക്ക് റിച്ചാർജ് ചെയ്യാനും നിർദ്ദേശിക്കും. പക്ഷേ റീച്ചാർജ് തുകയോടൊപ്പം നിങ്ങൾക്ക് നഷ്ടപ്പെടുക പതിനായിരങ്ങൾ ആയിരിക്കും. ഇവിടെ നിങ്ങൾ സ്ക്രീനിൽ ടൈപ്പ് ചെയ്യുന്ന ATM കാർഡ് നമ്പറും രഹസ്യ OTP വരുന്നതുമെല്ലാം അതേപടി തട്ടിപ്പുകാരൻ്റെ കൈയ്യിൽ എത്തുന്നതാണ്.
ഇത്തരക്കാർക്കെതിരെ യാതൊരു കാരണവശാലും നിങ്ങളുടെ ബാങ്ക് വിവരങ്ങളോ ബാങ്ക് ഡെബിറ്റ് ക്രഡിറ്റ് കാർഡ് വിവരങ്ങളോ നൽകാതിരിക്കുക.തട്ടിപ്പിനിരയായാൽ ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കുമായും പോലീസ് സ്റ്റേഷനുമായും എത്രയും പെട്ടന്ന് ബന്ധപെടുക

Related posts

​​​​​​​വിവരാവകാശ അപേക്ഷ: ഫീസ് അടയ്ക്കുന്നതു ചട്ടപ്രകാരം വേണമെന്നു സംസ്ഥാന വിവരാവകാശ കമ്മിഷൻ

Aswathi Kottiyoor

സ്ത്രീപക്ഷ നവകേരളം; രക്ഷിക്കാൻ ചുമതലപ്പെട്ടവർ കൈയൊഴിഞ്ഞാലും രക്ഷകനായി സംസ്ഥാന സർക്കാരുണ്ടെന്ന സന്ദേശം: ഡോ. എം ലീലാവതി

Aswathi Kottiyoor

വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് ലൈ​സ​ന്‍​സ് വേ​ണം: ഹൈ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox