25.9 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • ഫ്രറ്റേണിറ്റി പഠനോപകരണ വിതരണം നടത്തി..
Peravoor

ഫ്രറ്റേണിറ്റി പഠനോപകരണ വിതരണം നടത്തി..

പേരാവൂർ: ഫ്രറ്റേണിറ്റി പേരാവൂർ മണ്ഡലം കമ്മിറ്റി നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് ഇബ്‌നുസീന ആറളം പഞ്ചായത്ത് 14-വാർഡ് മെമ്പർ ഷൈൻ ബാബുവിന് പുസ്തകകിറ്റ് നൽകി കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
പാൽ ചുരം, ആറളം പ്രദേശങ്ങളിലെ കോളനികളിലും അടക്കാത്തോട്, വിളക്കോട്, ഉളിയിൽ മേഖലയിലെ വ്യത്യസ്ത ഭാഗങ്ങൾ എന്നിവിടങ്ങളിലും നൂറുകണക്കിന് വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി സഫീർ ആറളം, ഫ്രറ്റേണിറ്റി മണ്ഡലം വൈസ് പ്രസിഡണ്ട് മിസ്ഹബ് റഷീദ്, സെക്രട്ടറി അമീന, കമ്മിറ്റി അംഗങ്ങളായ അഫ്‌നാൻ, നസീഫ് ,സഫ എന്നിവർ പങ്കെടുത്തു.

Related posts

ഗ്രീന്‍ പേരാവൂര്‍ ക്ലീന്‍ പേരാവൂര്‍ പദ്ധതി ;ശേഖരണോദ്ഘാടനവും ഹരിത കര്‍മ്മ സേന വളണ്ടിയര്‍മാര്‍ക്കുള്ള ആദരവും നടന്നു

Aswathi Kottiyoor

കെ.കെ.ഫുട്‌ബോൾ & ക്രിക്കറ്റ് ടർഫ് കോർട്ട് ഉദ്ഘാടനം

Aswathi Kottiyoor

അനിൽകുമാറിൻ്റെ നിര്യാണത്തിൽ ശനിയാഴ്ച 5 മണിക്ക് പേരാവൂരിൽ അനുശോചന യോഗം –

Aswathi Kottiyoor
WordPress Image Lightbox