22.5 C
Iritty, IN
September 7, 2024
  • Home
  • Thiruvanandapuram
  • വാക്‌സിൻ നയമാറ്റം : മോഡിയുടെ കണ്ണുതുറപ്പിച്ചത്‌ കേരളനീക്കവും ; സൗജന്യവാക്‌സിൻ ആദ്യം പ്രഖ്യാപിച്ചത്‌ കേരളം.
Thiruvanandapuram

വാക്‌സിൻ നയമാറ്റം : മോഡിയുടെ കണ്ണുതുറപ്പിച്ചത്‌ കേരളനീക്കവും ; സൗജന്യവാക്‌സിൻ ആദ്യം പ്രഖ്യാപിച്ചത്‌ കേരളം.

തിരുവനന്തപുരം: വാക്‌സിൻ നയംമാറ്റത്തിലേക്ക്‌ കേന്ദ്ര സർക്കാരിന്റെ കണ്ണ്‌ തുറപ്പിച്ചതിനു പിന്നിൽ കേരളത്തിന്റെ ശക്തമായ ഇടപെടലും. 18ന്‌ മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ സൗജന്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിരവധി തവണയാണ്‌ പ്രധാനമന്ത്രിക്ക്‌ കത്തയച്ചത്‌. ഇതിൽ യോജിച്ച നീക്കത്തിനായി ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും പിണറായി കത്തയച്ചു. ഇതും നിർണായകമായി. സുപ്രീംകോടതിയുടെ നിർദേശങ്ങൾക്കു പുറമെ തുടക്കംമുതലുള്ള കേരളത്തിന്റെ ഇടപെടൽകൂടിയാണ്‌ ഫലം കാണുന്നത്‌.

വാക്‌സിൻ സൗജന്യമായി നൽകുമെന്ന്‌ രാജ്യത്ത്‌ ആദ്യം പ്രഖ്യാപിച്ചത്‌ കേരളമാണ്‌. നയപ്രഖ്യാപന പ്രസംഗത്തിലും മുഖ്യമന്ത്രിയുടെ പതിവ്‌ വാർത്താ സമ്മേളനത്തിലും ഇത്‌ വ്യക്തമാക്കി. പുതുക്കിയ ബജറ്റിലും ഇത്‌ ആവർത്തിച്ചു. 1000 കോടി രൂപ നീക്കിവയ്‌ക്കുകയും ചെയ്‌തു. ഇതിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച വാക്‌സിൻ ചലഞ്ച്‌ ജനം ആവേശപൂർവം ഏറ്റെടുത്തു. സൗജന്യവാക്‌സിൻ ആവശ്യമുയർത്തി എൽഡിഎഫ്‌ നേതൃത്വത്തിൽ കേരളമെമ്പാടും ഉയർത്തിയ പ്രക്ഷോഭവും ദേശീയതലത്തിൽ ശ്രദ്ധനേടി.

വാക്‌സിൻ സൗജന്യമായി കിട്ടാൻ സമ്മർദം തുടരുകയും, ഒപ്പം അതിനായി കാത്തുനിൽക്കാതെ വാക്‌സിൻ വിലയ്‌ക്ക്‌ വാങ്ങുകയും ചെയ്‌തു. മെയ്‌ 31നാണ്‌ മുഖ്യമന്ത്രി 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക്‌ കത്ത്‌ അയച്ചത്‌. ഇതിൽ വാക്‌സിൻ പൂർണമായും കേന്ദ്രം നേരിട്ട്‌ സംഭരിച്ച്‌ സൗജന്യമായി വിതരണം ചെയ്യണം എന്ന ആവശ്യം സംയുക്തമായി മുന്നോട്ടുവയ്‌ക്കണമെന്ന അഭ്യർഥനയാണ്‌ നടത്തിയത്‌. ഇതേത്തുടർന്ന്‌ ബിജെപി ഇതര സംസ്ഥാനങ്ങളിലെ പല മുഖ്യമന്ത്രിമാരും കേന്ദ്രത്തോട്‌ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

Related posts

വില്ലേജ് ഓഫീസുകള്‍ സ്മാർട്ടാക്കും; അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് റവന്യൂമന്ത്രി…

Aswathi Kottiyoor

സ്ഫോടകവസ്തു നിരോധന നിയമപ്രകാരം കേസ്; സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നു, അന്വേഷണം ഊര്‍ജിതം.*

Aswathi Kottiyoor

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷയിൽ തീരുമാനം വൈകുന്നു; ആശങ്കയിൽ വിദ്യാർത്ഥികൾ…

Aswathi Kottiyoor
WordPress Image Lightbox