തിരുവനന്തപുരം: അനിശ്ചിത്വം മാറാതെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പ്. പരീക്ഷകൾ തെരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന തരത്തിൽ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഇതുവരെ വന്നില്ല. ഇന്നലെയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.
ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പതിനേഴിന് തുടങ്ങുന്ന തരത്തിൽ മുന്നേ തുടങ്ങിയ ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് നീങ്ങുന്നുമുണ്ട്. ഇതനുസരിച്ചാണെങ്കിൽ പരീക്ഷ തുടങ്ങാൻ 6 ദിവസം ബാക്കി നിൽക്കെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കടുത്ത ആശങ്കയാണുള്ളത്.