23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ജൂണ്‍ 17 മുതല്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍; മറ്റ് നിയന്ത്രണങ്ങള്‍ ഇങ്ങനെ
Kerala

ജൂണ്‍ 17 മുതല്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍; മറ്റ് നിയന്ത്രണങ്ങള്‍ ഇങ്ങനെ

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവ ജൂണ്‍ 17 മുതല്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

കോവിഡ്‌ വ്യാപനം പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തിലാണ് നിലവിലെ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ നീട്ടാന്‍ തീരുമാനമായത്. 12, 13 തിയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്ബൂര്‍ണ ലോക്‌ഡൗണ്‍ ആയിരിക്കുമെന്ന്‌ കോവിഡ്‌ അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മറ്റ് നിയന്ത്രണങ്ങള്‍

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കള്‍ (പാക്കേജിങ് ഉള്‍പ്പെടെ), നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ ജൂണ്‍ 16 വരെ പ്രവര്‍ത്തനാനുമതി നല്‍കും.ബാങ്കുകള്‍ നിലവിലുള്ളതുപോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, ഒപ്‌റ്റിക്കല്‍സ്‌ തുടങ്ങിയ കടകള്‍ക്ക്‌ ജൂണ്‍ 11ന്‌ ഒരു ദിവസം മാത്രം രാവിലെ ഏഴ് മണിമുതല്‍ വൈകീട്ട്‌ ഏഴ് വരെ പ്രവര്‍ത്തനാനുമതി നല്‍കും.

സ്വകാര്യ ആശുപത്രികള്‍ക്ക്‌ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ട സഹായം നല്‍കും. അതാത്‌ ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ മുഖ്യമന്ത്രി നിദ്ദേശിച്ചു.വാഹനഷോറൂമുകള്‍ മെയിന്റനന്‍സ്‌ വര്‍ക്കുകള്‍ക്ക്‌ മാത്രം ജൂണ്‍ 11ന്‌ തുറക്കാവുന്നതാണ്‌. മറ്റ്‌ പ്രവര്‍ത്തനങ്ങളും വില്‍പനയും അനുവദിക്കില്ല.

Related posts

വിപണി കാത്തിരിക്കുന്നു ഹാപ്പി ക്രിസ്മസ്

Aswathi Kottiyoor

മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തു

Aswathi Kottiyoor

കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി നടത്തിയ കണ്ണൂർ ജില്ലാ സബ് ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പിൽ തലശ്ശേരി സ്പോർട്സ് അക്കാദമിയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox