23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • സ്‌കൂള്‍ വിദ്യാഭ്യാസം: മികവിന്റെ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്……..
Kerala

സ്‌കൂള്‍ വിദ്യാഭ്യാസം: മികവിന്റെ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്……..

തിരുവനന്തപുരം : സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് പരിവര്‍ത്തനപരമായ മാറ്റത്തിന് ഉത്തേജനം നല്‍കുന്നതിന് ലക്ഷ്യമിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019–20 ലെ പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചികയില്‍ (പിജിഐ) കേരളം വീണ്ടും രാജ്യത്ത് ഒന്നാംസ്ഥാനത്ത്. 70 മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകടന വിലയിരുത്തല്‍ സൂചികയില്‍ 901 പോയന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടുമ്പോള്‍ കേരളത്തിന് 862 പോയന്റായിരുന്നു.

കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാപ്ത്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിര്‍വഹണം. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്തി എന്നിവയില്‍ കേരളത്തിന്റെ മികച്ച പ്രകടനമാണ് രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളില്‍ കേരളത്തെ വീണ്ടും ഒന്നാമതെത്തിച്ചത്. പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷകിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സമഗ്രശിക്ഷാ കേരള (എസ്എസ്‌കെ) വഴി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് മികവിന്റെ സൂചികയില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ ++ നേടാന്‍ കേരളത്തിന് തുണയായത്.

പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളും ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളും കേരളത്തിനൊപ്പം ഉയര്‍ന്ന ഗ്രേഡ് പങ്കിട്ടിട്ടുണ്ട്.

Related posts

കി​ൻ​ഫ്ര വ്യ​വ​സാ​യ പാ​ർ​ക്ക്: ഭൂമി ​സ​ർ​വേ തു​ട​ങ്ങി

Aswathi Kottiyoor

ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു

Aswathi Kottiyoor

കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ മാവോവാദി സാന്നിധ്യം; പ്രതിരോധത്തിന് കേന്ദ്രം ചെലവിട്ടത് 20,000 കോടി.

Aswathi Kottiyoor
WordPress Image Lightbox