22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • കുതിരാനില്‍ അടിയന്തര ഇടപെടല്‍ നടത്തും; 8 ന് മുഖ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം: മന്ത്രി പി എ മുഹമ്മദ് റിയാസ്……..
Kerala

കുതിരാനില്‍ അടിയന്തര ഇടപെടല്‍ നടത്തും; 8 ന് മുഖ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം: മന്ത്രി പി എ മുഹമ്മദ് റിയാസ്……..

തൃശൂര്‍: കുതിരാന്‍ തുരങ്ക നിര്‍മാണവും തുരങ്കത്തിലൂടെയുള്ള ഗതാഗതം തുറന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് . വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 8ന് പ്രത്യേക യോഗം ചേരും. നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി
കുതിരാന്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

അടിയന്തര പ്രാധാന്യത്തോടെയാണ് വിഷയത്തെ കാണുന്നതെന്നും നിര്‍മാണത്തിലെ പോരായ്മകള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും നിര്‍മാണ കമ്പനി അധികൃതരും ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ഒരു തുരങ്കമെങ്കിലും ഉടന്‍ തുറക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സഞ്ചാരപാത ഒരു മീറ്റര്‍ കൂടി വീതികൂട്ടി പണിയുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. മന്ത്രി ആര്‍ പ്രൊഫ. ബിന്ദു, കലക്ടര്‍ എസ് ഷാനവാസ്,
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Related posts

കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കാക്കിയിട്ടവരുടെ ക്രൂരത; കിളികൊല്ലൂരിലെ മര്‍ദനത്തില്‍ നാല് പോലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍.*

Aswathi Kottiyoor

പോലീസ് സ്ഥാപിച്ചനിരീക്ഷണ ക്യാമറ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox