സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര് അനിൽ. സൗജന്യകിറ്റ് ആവശ്യമെങ്കില്‍ തുടരും. അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവര്‍ ജൂൺ 30നകം തിരിച്ച് ഏല്പിക്കണമെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.
കോവിഡ് ബാധിച്ചു മരിച്ച റേഷന്‍കട ജീവനക്കാര്‍ക്കുള്ള സഹായം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. റേഷന്‍ കടയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 40തോളം പേര് ഇതിനോടകം കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. അവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ ആദ്യം വരെ ഭക്ഷ്യകിറ്റ് കൊടുക്കുന്നതിനാണ് ഇതുവരെ ക്രമീകരണം. കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വീടുകളില്‍ എത്തിച്ചു നല്കുന്ന കാര്യം സജീവ പരിഗണയിലാണെന്നും ഭക്ഷ്യമന്ത്രി ജി.ആര് അനില്‍ പറഞ്ഞു.