28 C
Iritty, IN
August 19, 2024
  • Home
  • Kerala
  • പ്രവാസി ക്ഷേമപദ്ധതികൾക്ക് 170 കോടി; കുറഞ്ഞ പലിശക്ക് 1000 കോടി വായ്പ
Kerala

പ്രവാസി ക്ഷേമപദ്ധതികൾക്ക് 170 കോടി; കുറഞ്ഞ പലിശക്ക് 1000 കോടി വായ്പ

പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുളള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി. പ്രവാസികൾക്ക് കുറഞ്ഞ പലിശക്കിൽ 1000 കോടി രൂപ വായ്പയായി അനുവദിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

കോവിഡ് മഹാമാരി പ്രവാസികൾക്കിടയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്നും ഇതുവരെ 14,32,736 പ്രവാസികൾ തിരികെയെത്തിയെന്നും ധനമന്ത്രി പറഞ്ഞു. ഇതിൽ ഏറെ പേർക്കും തൊഴിൽ നഷ്ടമായി.

തൊഴിൽ നഷ്ടമായ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും പ്രാപ്തരാക്കുന്ന പുനരധിവാസ പദ്ധതിയാണ് നോർക്ക സെൽഫ് എംപ്ലോയ്മെന്‍റ് സ്കീം.

ഈ പദ്ധതി പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ പലിശക്ക് 1000 േകാടി രൂപ വായ്പ ലഭ്യമാക്കും. ഇതിന്‍റെ പലിശ ഇളവ് നൽകുന്നതിനായി 25 േകാടി രൂപയും ബജറ്റിൽ വകയിരുത്തി.

Related posts

അറിവാണ് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്; വിജയദശമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

മെഡിക്കൽ കോളേജിലെ യാത്രാക്ലേശത്തിന് പരിഹാരം; ഫ്ളൈ ഓവർ യാഥാർത്ഥ്യമാകുന്നു

Aswathi Kottiyoor

ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം: സ്‌കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം

Aswathi Kottiyoor
WordPress Image Lightbox