24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കളിക്കുന്നതിനിടയിൽ മുറിക്കുള്ളിൽ കുടുങ്ങിയ കുട്ടിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി
Iritty

കളിക്കുന്നതിനിടയിൽ മുറിക്കുള്ളിൽ കുടുങ്ങിയ കുട്ടിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഇരിട്ടിയിൽ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വാതിൽ ലോക്കായി മുറിക്കുള്ളിൽ കുടുങ്ങുങ്ങിയ കൊച്ചു കുട്ടിയെ ഇരിട്ടി അഗ്നിശമന സേനയുടെ നേതൃത്വത്തിൽ വാതിൽ തുറന്നു പുറത്തിറക്കി. ഇരിട്ടി ഹാജിറോഡ്, ആൽത്തറശേരി ഷിബിൻ ജോൺ എന്നവരുടെ മൂന്ന് വയസ്സുള്ള മകൻ ഡേവിഡാണ് കളിക്കിടയിൽ മുറിക്കുള്ളിൽ കുടുങ്ങിപോയത്. ഇരിട്ടി നിലയത്തിൽ സഹായം ആവശ്യപ്പെട്ട പ്രകാരം സ്റ്റേഷൻ ഓഫീസർ രാജേഷ് സി.പി യുടെ നേതൃത്വത്തിലുള്ള ഇരിട്ടി അഗ്നിശമന സേന സ്ഥലത്ത് എത്തുകയും വാതിൽ തുറക്കുകയുമായിരുന്നു.
എൽ എഫ് എം ബെന്നി ദേവസ്യ, പ്രവീൺ കുമാർ, രാഹുൽ, ജ്യോതിഷ്, നവേദ്, ഷാനിഫ്, റോബിൻ, ഹോംഗാർഡ്മാരായ വിനോയ്, ബാലകൃഷ്ണൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ അനീഷ് കുമാർ, നിധീഷ് ജേക്കബ്, അരുൺ ബാലക്കണ്ടി, എന്നിവരടങ്ങിയ സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Related posts

കർണാടക അധികൃതരുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor

രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി

Aswathi Kottiyoor

രണ്ടാം കടവിലെ ജനവാസ കേന്ദ്രത്തിൽ കടുവയെ കണ്ടെന്ന് പ്രദേശവാസി – ജനങ്ങൾ ആശങ്കയിൽ

Aswathi Kottiyoor
WordPress Image Lightbox