24.6 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • കേരള സർവ്വകലാശാല ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ.ബി.ഹരിഹരൻ കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു……….
Kottiyoor

കേരള സർവ്വകലാശാല ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ.ബി.ഹരിഹരൻ കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു……….

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ കേരള സർവ്വകലാശാല ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ.ബി.ഹരിഹരൻ ഉദ്ഘാടനം ചെയ്തു. അതിജീവനത്തിൻ്റെ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി ഏറെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ റ്റി.റ്റി സണ്ണി സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ബെന്നി മുതിരക്കാലായിൽ അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം മുഖ്യപ്രഭാഷണം നടത്തി. എസ്സ്.എസ്സ്.കെ ജില്ലാ പ്രോജക്റ്റ് ഡയറക്ടർ വേണുഗോപാലൻ ,വാർഡ് മെമ്പർ ജെസ്സി ഉറുമ്പിൽ, പി.റ്റി.എ പ്രസിഡൻ്റ് തങ്കച്ചൻ കല്ലടയിൽ, സീനിയർ അധ്യാപിക സിസിലി മാത്യു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വൈവിധ്യമാർന്ന കലാപരിപാടികളും അവതരിപ്പിച്ചു. മുഴുവൻ അധ്യാപക-അനധ്യാപകരുടെയും പുതിയതായി പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികളുടെയും ഫോട്ടോ ആൽബവും പ്രദർശിപ്പിച്ചു.

Related posts

ആചാരപ്പെരുമയോടെ കൊട്ടിയൂരിൽ ഇളനീരാട്ടം നടത്തി

Aswathi Kottiyoor

കൊ​ട്ടി​യൂ​രി​ൽ വൈ​ശാ​ഖ മ​ഹോ​ത്സ​വം പ​ത്തു​മു​ത​ൽ

കാർഗ്ഗിൽ വിജയ ദിനത്തിൽ തിരി തെളിയിച്ച് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ

Aswathi Kottiyoor
WordPress Image Lightbox