സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിനെത്തുമെന്നു കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ഇന്നു കാലവര്‍ഷം എത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
എന്നാല്‍, തെക്കുപടിഞ്ഞാറന്‍ കാറ്റ് ജൂണ്‍ ഒന്നുമുതല്‍ ശക്തി പ്രാപിക്കുമെന്നും മൂന്നിനു സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുമെന്നുമാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതുക്കിയ അറിയിപ്പ്.
ശക്തമായ കാറ്റിനു സാധ്യത
ജൂൺ ഒന്നുവരെ കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
ഇന്നു തെക്കുപടിഞ്ഞാറൻ – മധ്യകിഴക്കൻ-തെക്കുകിഴക്കൻ അറബിക്കടലിലും കന്യാകുമാരി തീരത്തും തെക്കൻ ശ്രീലങ്കൻ തീരത്തും ജൂൺ ഒന്നുമുതൽ മൂന്നുവരെ തെക്കുപടിഞ്ഞാറൻ -വടക്കുപടിഞ്ഞാറൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാൽ ഈ സമുദ്രമേഖലകളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.