22.5 C
Iritty, IN
November 21, 2024
  • Home
  • Kottayam
  • എൻആർഐ നിക്ഷേപത്തിലൂടെ കേരളബാങ്കിനെ ശക്തിപ്പെടുത്തും: മന്ത്രി വി എൻ വാസവൻ…………….
Kottayam

എൻആർഐ നിക്ഷേപത്തിലൂടെ കേരളബാങ്കിനെ ശക്തിപ്പെടുത്തും: മന്ത്രി വി എൻ വാസവൻ…………….

കോട്ടയം:വിദേശ മലയാളികളുടെ നിക്ഷേപം സ്വീകരിക്കുന്നതോടെ കേരളബാങ്കിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുമെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇതോടെ കേരളബാങ്കിന്റെ നിക്ഷേപം വൻതോതിൽ ഉയരുമെന്നും അത്‌ സഹകരണമേഖലയുടെ വളർച്ചയ്‌ക്ക്‌ വൻകുതിപ്പ്‌ നൽകുമെന്നും കോട്ടയം പ്രസ്‌ക്ലബ്ബിന്റെ ‘മീറ്റ്‌ ദ പ്രസ്‌’ പരിപാടിയിൽ മന്ത്രി വ്യക്തമാക്കി.

നേഴ്‌സിങിനും മറ്റ്‌ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും സഹകരണബാങ്കുകൾ പണം നൽകുന്നുണ്ട്‌. പഠിച്ചിറങ്ങി വിദേശത്തുപോയശേഷം അവർ ദേശസാൽകൃത ബാങ്കുകളെ മാത്രം ആശ്രയിക്കുന്നതാണ്‌ പ്രവണത. അത്തരം അക്കൗണ്ടിൽ പണം നിക്ഷേപിച്ച്‌ സഹകരണബാങ്കിലെ വായ്‌പ അടയ്‌ക്കും. ഇത്‌ കണ്ടുകൊണ്ടുനിൽക്കാൻ മാത്രമേ സഹകരണബാങ്കുകൾക്ക്‌ കഴിയുന്നുള്ളൂ. അത്‌ പരിഹരിക്കാനാണ്‌ കേരളബാങ്ക്‌ എൻആർഐ നിക്ഷേപം സ്വീകരിക്കാനൊരുങ്ങുന്നത്‌. വിദേശമലയാളികളുടെ വിശ്വാസം ആർജിച്ച്‌ കേരളബാങ്കിന്റെ കരുത്ത്‌ വർധിപ്പിക്കും. എസ്‌ബിഐക്കൊപ്പം കേരളബാങ്കിനെ എത്തിക്കലാണ്‌ ലക്ഷ്യം.

കേന്ദ്രസർക്കാർ നടപ്പാക്കിയ സർഫാസി നിയമത്തോട്‌ സംസ്ഥാനത്തിന്‌ എതിർപ്പുണ്ട്‌. സർഫാസി നിയമമാണ്‌ വായ്‌പയുടെ പേരിൽ പലർക്കും കിടപ്പാടം നഷ്ടമാകുന്ന സ്ഥിതിയുണ്ടാക്കിയത്‌. അത്‌ തടയിടാൻ കൂടിയാണ്‌ സർക്കാർ കിടപ്പാടം സംരക്ഷിക്കുന്ന പുതിയ നിയമത്തിന്‌ രൂപം നൽകുന്നത്‌. കൃഷിക്കാർക്കും സാധാരണക്കാർക്കും വേണ്ടി നൂതനമായ വായ്‌പാപദ്ധതികൾ ആവിഷ്‌കരിക്കും. ആർബിഐ നിയന്ത്രണമുള്ളതിനാൽ സഹകരണബാങ്കുകളിലെ നിക്ഷേപങ്ങളിൽ പലിശ വർധിപ്പിക്കാൻ കഴിയില്ല. സഹകരണമേഖലയെ ആധുനികവൽക്കരിക്കുന്നതും സർക്കാർ ലക്ഷ്യമാണ്‌. ആധാരം എഴുത്തുകാരെ കൂടി സംരക്ഷിക്കുന്ന പരിഷ്‌കാരമേ രജിസ്‌ട്രേഷൻ വകുപ്പിൽ നടപ്പാക്കൂ എന്നും മന്ത്രി പറഞ്ഞു

Related posts

ചൊവ്വാഴ്ചത്തെ ആരോഗ്യപുരോഗതി ഇപ്പോള്‍ ഇല്ല’; വാവ സുരേഷിന്റെ നില ഗുരുതരം

Aswathi Kottiyoor

മകനെ അഭിനയിപ്പിക്കാനെത്തി; പക്ഷേ നറുക്ക് വീണത് അച്ഛന്; കോട്ടയം പ്രദീപ് താരമായ കഥ

Aswathi Kottiyoor

കോട്ടയം – ഇടുക്കി ജില്ലാ അതിർത്തിയിൽ നേരിയ ഭൂചലനം.

Aswathi Kottiyoor
WordPress Image Lightbox