24.2 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ വൈശാഖ മഹോത്സവം; അക്കരെ കൊട്ടിയൂരിലേക്ക് ഭണ്ഡാരം എഴുന്നള്ളത്ത് നടന്നു………….
Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം; അക്കരെ കൊട്ടിയൂരിലേക്ക് ഭണ്ഡാരം എഴുന്നള്ളത്ത് നടന്നു………….

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി അക്കരെ കൊട്ടിയൂരിലേക്ക് ഭണ്ഡാരം എഴുന്നള്ളത്ത് നടന്നു. മണത്തണ കരിമ്പന ഗോപുരത്തിൽ നിന്നാണ് രാത്രി ഭണ്ഡാരവുമേന്തി കുടിപതികൾ യാത്ര തുടങ്ങിയത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ പൂജകൾക്കും മറ്റും ഉപയോഗിക്കുന്ന സ്വർണത്തിലും വെള്ളിയിലും തീർത്ത പാത്രങ്ങളാണ് ഭണ്ഡാരങ്ങൾ. ഭഗവതി കരിമ്പന ഗോപുര വാതിക്കൽ എത്തി ശംഖധ്വനി മുഴക്കി താക്കോൽ കൊടുത്ത് അനുവാദം നൽകിയതിനു ശേഷം വാളശ കാരണവരും അടിയന്തിര യോഗവും മണാളനും ചേർന്ന് ഗോപുരവും നിലവറയും തുറന്ന് ഭണ്ഡാരങ്ങളും ചെപ്പ് ക്ടാരങ്ങളും പുറത്തെടുത്ത് അടിയന്തിര യോഗ സാന്നിധ്യത്തിൽ കണക്കപ്പിള്ളയെ ഏൽപ്പിച്ചു. കണക്കപ്പിള്ള ഭണ്ഡാരങ്ങൾ കുടിപതികളെ ഏൽപ്പിച്ചു. വാളശന്മാരും പുറകെ അടിയന്തിര യോഗക്കാരും ഭണ്ഡാരത്തെ അനുഗമിച്ചു. ചൊവ്വാഴ്ച അർധരാത്രിയോടെ ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തി. ഇക്കരെ കൊട്ടിയൂരിൽ വാണരുളുന്ന ഉമാമഹേശ്വരന്മാരും ഭണ്ഡാരങ്ങൾക്കൊപ്പം അക്കരെ സന്നിധാനത്തേക്ക് എഴുന്നള്ളി. സഹസ്രകുംഭാഭിഷേകം, നവകം, തിരുവത്താഴപൂജ, ശ്രീഭൂതബലി ചടങ്ങുകളും നടന്നു. തുടർന്ന് 36 കുടം അഭിഷേകം പനയൂർ നമ്പൂതിരി നിർവഹിച്ചു. ചൊവ്വാഴ്ച പകൽ അമ്മാറക്കൽ തറയിലും മുത്തപ്പൻ ദേവസ്ഥാനത്തും സ്ഥാപിക്കാനുള്ള കുടകളും എഴുന്നള്ളിച്ചു. ഉത്സവകാലത്തെ ആദ്യ ആരാധനയായ തിരുവോണം ആരാധന മെയ് 31 ന് നടക്കും.

Related posts

ഹിന്ദു ഐക്യ വേദി കൊട്ടിയൂർ വിസ്തൃത പ്രവാസം മഹിളാ ഐക്യ വേദി അതിയക്ഷ രമണി മന്ദഞ്ചേരിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

Aswathi Kottiyoor

പൊട്ടംതോട് കുടുംബക്ഷേമ ഉപകേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കണമെന്ന ആവശ്യം ശക്തം.

Aswathi Kottiyoor

കൊട്ടിയൂർ പാൽച്ചുരത്ത് 5 ഗ്രാം എം ഡി എം എയുമായി വിദ്യാർത്ഥി പോലീസ് പിടിയിൽ.

Aswathi Kottiyoor
WordPress Image Lightbox