24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ജൂ​ൺ ഒ​ന്പ​ത് മു​ത​ൽ ട്രോ​ളിം​ഗ് നി​രോ​ധ​നം
Kerala

ജൂ​ൺ ഒ​ന്പ​ത് മു​ത​ൽ ട്രോ​ളിം​ഗ് നി​രോ​ധ​നം

ജൂ​ൺ ഒ​ന്പ​ത് മു​ത​ൽ സം​സ്ഥാ​ന​ത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. 52 ദി​വ​സ​ത്തേ​ക്കാ​ണ് നി​രോ​ധ​നം. ക​ര​യി​ൽ​നി​ന്ന് 12 നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​ര​ത്തു​ള്ള മ​ത്സ്യ​ബ​ന്ധ​ന​മാ​ണ് നി​രോ​ധി​ക്കു​ന്ന​ത്.
ജൂ​ൺ ഒ​ന്നു​മു​ത​ൽ 12 നോ​ട്ടി​ക്ക​ൽ മൈ​ലി​ന് അ​പ്പു​റ​ത്തു​ള്ള ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നം കേ​ന്ദ്ര​സ​ർ​ക്കാ​രും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് നി​രോ​ധ​ന​മി​ല്ല. മ​ൺ​സൂ​ൺ ‌കാ​ല​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്പോ​ൾ ബ​യോ​മെ​ട്രി​ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​യും കൈ​യി​ൽ ക​രു​ത​ണ​മെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് അ​റി​യി​ച്ചു.
വി​ദൂ​ര​മേ​ഖ​ല​യി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​കു​ന്ന ഗി​ൽ​നെ​റ്റ്, ചൂ​ണ്ട, പ​ഴ്സീ​ൻ ബോ​ട്ടു​ക​ൾ എ​ന്നി​വ​യ്ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. ട്രോ​ളിം​ഗ് നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കാ​ൻ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ​ടി ആ​രം​ഭി​ച്ചു. ഇ​തി​നാ​യി മൂ​ന്ന് ബോ​ട്ടു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ക്കും.
കൂ​ടാ​തെ ഒ​ന്പ​ത് റ​സ്ക്യു ജീ​വ​ന​ക്കാ​രെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ നി​യ​മി​ക്കും. കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ സേ​വ​ന​വും ഉ​പ​യോ​ഗി​ക്കും.

Related posts

മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചു, പുരികവും രോമവും വരെ കൊഴിഞ്ഞു; മനംനൊന്ത് യുവാവ് ജീവനൊടുക്കി, പരാതി.*

Aswathi Kottiyoor

മട്ടന്നൂരിന്റെ ആരോഗ്യ മേഖലക്ക് കരുത്തേകാൻ മൂന്ന് വെൽനെസ് സെന്ററുകൾ

Aswathi Kottiyoor

ബ​ഫ​ർസോ​ൺ പ്ര​ഖ്യാ​പ​നം: സ​മ​ര​മു​ഖം തു​റ​ക്കു​മെ​ന്നു ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്

Aswathi Kottiyoor
WordPress Image Lightbox