23.8 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • പരിസരശുചിത്വചലഞ്ച് ഏറ്റെടുത്ത് കേളകം സെന്‍റ് തോമസ് സ്കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും………..
Kelakam

പരിസരശുചിത്വചലഞ്ച് ഏറ്റെടുത്ത് കേളകം സെന്‍റ് തോമസ് സ്കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും………..

കേളകം: മഴക്കാലമെത്തുന്നു, മഴയോടൊപ്പം മാരക രോഗങ്ങളും. അവയെ ചെറുക്കുന്നതിനും ശുചിത്വബോധം കുട്ടികളില്‍ വളര്‍ത്തുന്നതിനുമായി മഴക്കാല പൂര്‍വ്വ പരിസരശുചീകരണം ഒരു ചലഞ്ചായി ഏറ്റെടുക്കുകയാണ് കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും. ഹെഡ്മാസ്റ്റര്‍ എം വി മാത്യുവിന്‍റെ നേതൃത്വത്തില്‍ 555 കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ചലഞ്ച് ഏറ്റെടുത്തു.

സാധാരണ മഴക്കാലത്ത് ഉണ്ടാകുന്ന പകർച്ചവ്യാധികളെ ക്കുറിച്ച് ഏവര്‍ക്കും അറിവുള്ളതാണ്. അവയിൽ ഏറ്റവും പ്രധാനം കൊതുക് ജന്യ രോഗങ്ങളാണ്. കൊതുക് പെരുകുന്നത് നമ്മുടെ പരിസരം മലിനമാകുമ്പോഴും വെള്ളം കെട്ടിക്കിടക്കുമ്പോഴുമാണല്ലോ. ഈ സാഹചര്യത്തിൽ, മഴക്കാലപൂർവ്വ ശുചീകരണം അഥവാ വീടും പരിസരവും വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിലെ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അധ്യാപകര്‍ക്കുമായി ഒരു ‘പരിസരശുചിത്വ ചലഞ്ച്’ പ്രഖ്യാപിച്ചത്. രാവിലെ 10.00 മണി മുതൽ 1.00 മണി വരെയുള്ള സമയത്ത് വീടും പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ വലിച്ചെറിയാതെ ശേഖരിച്ച് ഭദ്രമായി വെക്കുകയും ചെയ്യണം. ചിരട്ട പോലുള്ള വെള്ളം കെട്ടിനിൽക്കുന്ന സാധനങ്ങളൊക്കെ പെറുക്കി മാറ്റണം. കുട്ടികൾ അവ ശേഖരിക്കുന്നതിന്‍റെ ഒരു ഫോട്ടോ അവരുടെ ക്ലാസ് ടീച്ചർക്ക് അയച്ചു കൊടുക്കുകയും വേണം.

രോഗം ആരും വിളിക്കാതെ വന്നുകയറുന്ന അതിഥി ആണല്ലോ. രോഗത്തെക്കാൾ അവ ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങളുടെ കുറവാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം.
‘ശുചിത്വം പാലിക്കുക രോഗങ്ങളെ അകറ്റി നിർത്തുക.’

പിടിഎ പ്രസിഡന്‍റ് എസ് ടി രാജേന്ദ്രന്‍ മാസ്റ്റര്‍, സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് പടിഞ്ഞാറേക്കര ക്ളാസ് അധ്യാപകര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ ജാന്‍സന്‍ ജോസഫ് തുടങ്ങിയവര്‍ ശുചിത്വപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related posts

ലളിതഗാന മത്സരത്തില്‍ കൊട്ടിയൂര്‍ ഐ ജെ എം എച്ച് എസ് എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി  എയ്ഞ്ചല്‍ മരിയ സണ്ണിക്ക്  മൂന്നാം സ്ഥാനം ………..

Aswathi Kottiyoor

ചെ​ട്ട്യാം​പ​റ​മ്പ് ഗ​വ. യു​പി ​സ്കൂ​ൾ കെ​ട്ടി​ടം: 14ന് ​മു​ഖ്യ​മ​ന്ത്രി ത​റ​ക്ക​ല്ലി​ടും

Aswathi Kottiyoor

പുലിയുടെ ദൃശ്യം ക്വാമറയിൽ പതിഞ്ഞു .

Aswathi Kottiyoor
WordPress Image Lightbox