22.7 C
Iritty, IN
September 19, 2024
  • Home
  • Newdelhi
  • ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സർവീസ് ഈ മാസം പുനരാരംഭിക്കും…
Newdelhi

ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സർവീസ് ഈ മാസം പുനരാരംഭിക്കും…

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സർവീസ് ഈ മാസം 31ന് പുനരാരംഭിക്കും. 31ന് ഡൽഹിയിൽ നിന്ന് ആദ്യ വിമാനം സർവീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. ജൂലൈ 31 വരെയുള്ള വിമാനസർവീസുകൾ ഷെഡ്യൂൾ ചെയ്തു. മെയ് 21 ന് ശേഷം ഇസ്രയേൽ വിസ അനുവദിച്ചവർക്കാണ് യാത്ര ചെയ്യാൻ കഴിയുക. ഇതിന് മുൻപ് വിസ ലഭിച്ചിട്ടുള്ളവരാണെങ്കിൽ വിസ പുതുക്കണം. യാത്ര ചെയ്യുന്നതിന് 72 മണിക്കൂർ മുൻപുള്ള കോവിഡ് ആർ ടി പി സി ആർ പരിശോധനാഫലം യാത്രയ്ക്ക് അത്യാവശ്യമാണ്. നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ യാത്രക്കാർ പാലിക്കണമെന്നും വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിരവധി നിവേദനങ്ങൾ പ്രവാസികൾ നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.

Related posts

സംസ്ഥാനങ്ങൾക്ക് ആകെ വിതരണം ചെയ്തത് 10.34 കോടി വാക്‌സിൻ;44.78 ലക്ഷം ഡോസ് പാഴാക്കി; ഒട്ടും പാഴാക്കാതെ കേരളം….

Aswathi Kottiyoor

അവിശ്വാസ പ്രമേയം: യോഗം വിളിക്കാൻ റജിസ്ട്രാർക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി.

Aswathi Kottiyoor

പുനഃപരിശോധനാ ഹർജി നൽകിയ ആദ്യ സംസ്ഥാനമാണ്‌ കേരളം ബഫർസോൺ : ‘തുറന്ന കോടതിയിൽ വാദം കേൾക്കണം’ ; ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ.

Aswathi Kottiyoor
WordPress Image Lightbox