23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഓൺലൈൻ വഴിപാട് തട്ടിപ്പ്: ക്ഷേത്രങ്ങളുടെ പേരുകൾ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തു
Kerala

ഓൺലൈൻ വഴിപാട് തട്ടിപ്പ്: ക്ഷേത്രങ്ങളുടെ പേരുകൾ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തു

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ പേരിൽ ഓൺലൈനിലൂടെ പൂജ, വഴിപാട് ബുക്ക് ചെയ്ത് പണം തട്ടുന്നതായുള്ള ദേവസ്വം കമ്മീഷണറുടെ പരാതിയിൽ പോലീസ് നടപടി ആരംഭിച്ചു. പോലീസ് നടപടിയെ തുടർന്ന് ഇ-പൂജ എന്ന വെബ്‌സൈറ്റിൽ നിന്ന് കേരളത്തിലെ ക്ഷേത്രങ്ങളുടെ പേരുകൾ നീക്കം ചെയ്തു.
ഇതു സംബന്ധിച്ച് ഡി.ജി.പിക്കും സൈബർ ക്രൈം പോലീസിനുമായിരുന്നു പരാതി നൽകിയത്. കോഴിക്കോട് സൈബർ ക്രൈം പോലീസാണ് നടപടി സ്വീകരിച്ചത്. മലബാർ ദേവസ്വത്തിന് കീഴിലുള്ള പല പ്രമുഖ ക്ഷേത്രങ്ങളുടെയും പേരുകൾ സൈറ്റിൽ ഉൾപ്പെടുത്തിയിരുന്നതായി മലബാർ ദേവസ്വം പ്രസിഡന്റ് എം.ആർ. മുരളി അറിയിച്ചു. 1151 രൂപ മുതൽ 62,000 രൂപവരെ വിവിധ പൂജകൾക്കും വഴിപാടിനുമായി ഈടാക്കുന്ന വിധത്തിലാണ് വ്യാജ പേജ് ഡിസൈൻ ചെയ്തിരുന്നത്.

Related posts

പേരാവൂർ താലൂക്ക് ആശുപത്രി വിവാദം, ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

Aswathi Kottiyoor

നിത്യവിശുദ്ധൻ; ജീവിതകാലത്തുതന്നെ ചാവറയച്ചൻ വിശുദ്ധനെന്ന് അറിയപ്പെട്ടു.

Aswathi Kottiyoor

*ആ രണ്ടുചോദ്യങ്ങള്‍ ചുരുളഴിച്ചു; വിഷം വാങ്ങികൊടുത്തപ്പോള്‍ മകനും അറിഞ്ഞില്ല അമ്മൂമ്മയെ കൊല്ലാനാണെന്ന്.*

Aswathi Kottiyoor
WordPress Image Lightbox