തൊണ്ടിയിൽ: പേരാവൂർ സെന്റ് ജോസഫ്സ് ഇടവകയുടെ നേതൃത്വത്തിൽ കോവിഡ് – 19 സാൻജോസ് എന്ന പേരിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. പ്രദേശത്തെ എല്ലാ വിഭാഗത്തിൽ പ്പെട്ട ആളുകൾക്കും സഹായമെത്തിക്കാൻ തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെയും സുമനസുകളുടെയും സഹകരണത്തോടെയാണ് ഹെൽപ്പ് ഡെസ്ക് ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യ ക്കിറ്റുകൾ, കൗൺസിലിംഗ് സൗകര്യം, കോവിഡ് രോഗികൾക്ക് മരുന്ന്, ക്രിസ്തുരാജ ഹോസ്പിറ്റലിൽ 50 കിടക്കകളോടെയുള്ള ചികിത്സാ സൗകര്യം, ഓക്സി മീറ്ററുകൾ, നിർധന രോഗികൾക്ക് സൗജന്യ മരുന്നുകൾ, ഓക്സിജൻ സൗകര്യം, ഡേ കെയർ സൗകര്യം, ഐസൊലേഷൻ ലേബർ റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വികാരി റവ. ഡോ. തോമസ് കൊച്ചുകരോട്ട്, ജോജോ കൊട്ടാരംകുന്നേൽ, രാജു ജോസഫ്, മാത്യു ഒറ്റപ്ലാക്കൽ തുടങ്ങിയവർ ഹെൽപ്പ് ഡെസ്കിന് നേതൃത്വം നൽകും. സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം. ഫോൺ: ഫാ. ബിബിൻ തെക്കേടത്ത് 9497517396 (അസിസ്റ്റന്റ് വികാരി ) ഫാ. ജെബിൻ ചെരിയംകുന്നേൽ 9074624584 ( അസിസ്റ്റൻറ് വികാരി ) സിസ്റ്റർ മെർലിൻ എസ്എച്ച് 9400825971 ( സാമൂഹ്യക്ഷേമ വിഭാഗം) സിസ്റ്റർ ഫ്രാൻസി എസ്എച്ച് 6282456649 (നഴ്സസ് ) ജോജോ കൊട്ടാരംകുന്നേൽ 9388897622 ( ഇടവക കോ-ഓർഡിനേറ്റർ ) രാജു നടുപ്പറമ്പിൽ 9400401292 ( വാർഡ് മെംബർ, സോണൽ ലീഡർ – മാവടി ) ബാബു കോഴിക്കാടൻ 9961377115 ( വാർഡ് മെംബർ ) സുനി റാത്തപ്പിള്ളി 7306258834 വാർഡ് മെംബർ ) സണ്ണി പൊട്ടങ്കൽ 9446444803 ( ട്രസ്റ്റി ) ടോമി മാണിക്കത്തൊഴ 8921180513 (ട്രസ്റ്റി ) ജയിംസ് അറയ്ക്കൽ 9744805641 ( ട്രസ്റ്റി ) ബിജു കരിയാറ്റിൽ 6238404616 (ട്രസ്റ്റി) ഷിജോ ഇടത്താഴെ 9446674263 ( പാരീഷ് കൗൺസിൽ സെക്രട്ടറി).