ഇരിട്ടി: മലബാര്‍ മേഖലയില്‍ വൈകുന്നേരം പാല് സംഭരിക്കേണ്ടെന്ന മില്‍മയുടെ തീരുമാനം പുന:പരിശോധിക്കണമെന്നും പാല് സംഭരണത്തിലുണ്ടായ അനിശ്ചിതത്വം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്നും ഇരിട്ടി എസ്എന്‍ഡിപി യുണിയന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ യോഗത്തില്‍ യൂണിയന് പ്രസിഡന്റ് കെ.വി.അജി അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി പി. എന്‍. ബാബു, എം.ആര്. ഷാജി, കെ.കെ. സോമന്, കെ.എം.രാജന്, ബാബു തൊട്ടിക്കല്‍, എ.എന്‍. കൃഷ്ണന്‍കുട്ടി, പി.ജി. രാമകൃഷ്ണന്,പി.ജി. ജയരാജന്,പി.കെ. ചന്ദ്രമതി,പ്രഭാകരന് മണലുമ്യാലില്, കെ.ജി.യശോധരന് എന്നിവര്‍ പങ്കെടുത്തു.