24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകം ടൗണില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കന്‍ സേഫ്റ്റി കമ്മറ്റി തീരുമാനം.
Kelakam

കേളകം ടൗണില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കന്‍ സേഫ്റ്റി കമ്മറ്റി തീരുമാനം.

കേളകം: ഗ്രാമപഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായി യോഗം പരിശോധന നടത്തി.നിലവില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാന്‍ യോഗം തീരുമാനിച്ചു.

ടൗണില്‍ ആളുകള്‍ കൂടി വരുന്നതിനാല്‍ കടകള്‍ തുറക്കുന്നത് സംബന്ധിച്ച് ചില നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ തീരുന്നത് വരെ കൊണ്ടു വരാനും യോഗത്തില്‍ തീരുമാനമായി.ഓണ്‍ ലൈനായി ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെകുറ്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി, പഞ്ചായത്ത് മെമ്പര്‍മാരായ ബിജു ചാക്കോ, ജോണി പാമ്പാടി, കേളകം സി ഐ വിപിന്‍ദാസ്, വില്ലേജ് ഓഫീസര്‍ രാധ, സെക്ടറല്‍ മജിസ്ട്രേറ്റ് അനൂപ്, വാര്‍ റൂം നോഡല്‍ ഓഫീസര്‍ അശ്വിനി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി ജി രാജീവ്, പഞ്ചായത്ത് സെക്രട്ടറി വിനോദ്, അസി സെക്രട്ടറി ജോഷ്വ, സി ഡി എസ് ചെയര്‍ പേഴ്സണ്‍ രജനി പ്രശാന്ത്, വ്യാപാരി നേതാക്കളായ ജോര്‍ജ്ജ് വാളുവെട്ടിക്കല്‍, ജോസഫ് പാറക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പച്ചക്കറി-അനാദി-ഇറച്ചി-പച്ചമത്സ്യം എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ 5 മണി വരെയും ബേക്കറി-ഉണക്ക മത്സ്യം എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും മലഞ്ചരക്ക് തിങ്കള്‍,വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 5 മണി വരെയും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍,വയറിംഗ്,പ്ലംമ്പിംഗ് ചൊവ്വ,വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ രണ്ട് മണി വരെയും വളം തിങ്കള്‍,വ്യാഴം ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ രണ്ട് മണി വരെയും ഹാര്‍ഡ് വെയര്‍ തിങ്കള്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 5 മണി വരെയും തുറക്കാം.

Related posts

വയോജനങ്ങള്‍ക്കായി കട്ടിലുകള്‍ വിതരണം ചെയ്തു

Aswathi Kottiyoor

കനത്ത മഴ ; കിണര്‍ ഇടിഞ്ഞു താഴ്ന്നു

Aswathi Kottiyoor

കര്‍ഷകന് പോലീസിന്റെ ആദരം.

Aswathi Kottiyoor
WordPress Image Lightbox