സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നാളെ കടകൾ അടച്ചിട്ട് സൂചന സമരം നടത്തുമെന്നു റേഷൻ റീട്ടെയിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കുറ്റിയിൽ ശ്യാം അറിയിച്ചു.
റേഷൻ വ്യാപാരികളുടെ ജീവൻ സംരക്ഷിക്കുക, മരണമടഞ്ഞ വ്യാപാരികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, വ്യാപാരികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പ് വരുത്തുക, കോവിഡ് കാലയളവിൽ ബയോമെട്രിക്ക് സംവിധാനം ഉപേക്ഷിക്കുക, കോവിഡ് കാലയളവിൽ വിതരണം ചെയ്ത കിറ്റിന്റെ കമ്മീഷൻ ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.