24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച സൂപ്പർ മാർക്കറ്റ് പോലിസ് അടപ്പിച്ചു.
Iritty

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച സൂപ്പർ മാർക്കറ്റ് പോലിസ് അടപ്പിച്ചു.

ഇരിട്ടി: മാടത്തിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച സൂപ്പർ മാർക്കറ്റ് പോലീസ് അടപ്പിച്ചു. മാടത്തിലെ സെവൻ ഡേയ്‌സ് സൂപ്പർ മാർക്കറ്റ് ആണ് ഇരട്ടി എസ് ഐയുടെ നേതൃത്വത്തിൽ അടപ്പിച്ചത്.
ലോക്ക്ഡൗണിനെ തുടർന്ന് അവശ്യ സാധനങ്ങൾ വിൽക്കുന്ന കച്ചവട സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കുവാൻ അനുമതിയുണ്ട്. എന്നാൽ ഹോം ഡെലിവറി മാത്രമേ നടത്താവൂ എന്നിരിക്കെ സ്ഥാനത്തിന്റെ ഉള്ളിൽ ആളുകളെ കയറ്റി കച്ചവടം നടത്തിയതിന് തിങ്കളാഴ്ച്ച ഈ സ്ഥാപനം ഉടമയ്‌ക്കെതിരെ പിഴയീടാക്കിയിരുന്നു. ഇതേ രീതിയിൽ ആളുകളെ ഉള്ളിൽ കയറി ചൊവ്വാഴ്ച്ചയും കച്ചവടം നടത്തി. ഇതറിഞ്ഞ് എത്തിയ പോലീസിനു നേരെ കടയിലെ ജീവനക്കാരൻ തട്ടി കയറി. ഇതേ തുടർന്ന് ഇരട്ടി എസ് ഐ കെ.കെ. രാജേഷ് സ്ഥലത്തെത്തി കട അടപ്പിക്കുകയും ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇനി പോലീസിന്റെ അനുമതിയോടെ മാത്രമേ കട പ്രവർത്തിക്കാവൂ എന്ന് താക്കീത് ചെയ്തു.

Related posts

മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി- നവീകരിച്ച ഹെഡ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു……….

Aswathi Kottiyoor

പായം കോണ്ടമ്പ്ര കോളനിയിലെ സാംസ്‌കാരിക നിലയത്തിൻ്റെ രണ്ടാം നില ഉദ്ഘാടനം നിര്‍വഹിച്ചു.

Aswathi Kottiyoor

ബ​ഫ​ർ സോ​ൺ ക​ര​ട് വി​ജ്ഞാ​പ​നം: “ആ​ന​മ​തി​ലാകണം അതിര്’

Aswathi Kottiyoor
WordPress Image Lightbox