24.3 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • അറസ്റ്റ് ചെയ്ത പ്രതികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ട്രോൾ വീഡിയോകൾ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിൽ നിന്ന് പിൻവലിച്ചു….
Thiruvanandapuram

അറസ്റ്റ് ചെയ്ത പ്രതികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ട്രോൾ വീഡിയോകൾ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിൽ നിന്ന് പിൻവലിച്ചു….

തിരുവനന്തപുരം: അറസ്റ്റ് ചെയ്ത പ്രതികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ രണ്ടു ട്രോൾ വീഡിയോകൾ വിവാദമായതിനെ തുടർന്ന് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിൽ നിന്ന് പിൻവലിച്ചു.
മിനി ലോക്കഡൗണിൽ പോലീസ് കെട്ടിയ കയർ പൊട്ടിച്ച സ്കൂട്ടർ യാത്രികനെ കൊണ്ട് തിരിച്ചു കെട്ടിക്കുന്നത് ആയിരുന്നു ഒന്നാമത്തെ വീഡിയോ. ലാത്തിയുമായി ചുറ്റും പോലീസ് നിൽക്കുന്നതും ദൃശ്യത്തിൽ കാണാം.
ഇൻസ്റ്റഗ്രാം ലൈവിൽ പെൺകുട്ടിയെ അധിക്ഷേപിച്ച യുവാവിനെ സ്റ്റേഷനിൽ എത്തിക്കുന്നതായിരുന്നു രണ്ടാമത്തെ വീഡിയോ. പരിഹാസരൂപേണ പ്രതികളെ ചിത്രീകരിക്കാൻ പോലീസിന് അധികാരമുണ്ടോ എന്ന തരത്തിലുള്ള നിരവധി ചോദ്യങ്ങൾ ഉയർന്നു വന്നതിനു പിന്നാലെയാണ് ട്രോൾ വീഡിയോകൾ ഔദ്യോഗികമായി ഫേസ്ബുക്ക് പേജുകളിൽ നിന്നും പിൻവലിച്ചത്. കേരള പോലീസിന്റെ സാമൂഹ്യ മാധ്യമ ഇടപെടലുകളിൽ പലതും നിരുത്തരവാദപരമാണെന്ന വിമർശനങ്ങളും നിലനില്ക്കുന്നുണ്ട്.

Related posts

അൺലോക്ക് രണ്ടാംദിനം; സംസ്ഥാനത്ത് സ്വകാര്യ ബസുകളും നിരത്തിൽ, ഒറ്റ അക്ക നമ്പർ ബസുകൾക്ക് ഡ‍ബിൾബെല്ല്…

Aswathi Kottiyoor

നാല് ട്രെയിനുകള്‍ റദ്ദാക്കി

Aswathi Kottiyoor

സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പം: വിഴിഞ്ഞത്ത് ആരുടെയും പാർപ്പിടവും ജീവനോപാധിയും നഷ്‌ടമാകില്ലെന്ന് മുഖ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox