28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോവിഡ് വൈറസിൻ്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകർ…………
Kerala

കോവിഡ് വൈറസിൻ്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകർ…………

കോവിഡ് വൈറസിൻ്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകർ. അതിനാൽ കോവിഡ് വ്യാപനം കൂടുതൽ തീവ്രമാകുമെന്നും മുന്നറിയിപ്പു നൽകി. ഇത്തരം വൈറസുകൾക്ക് വ്യാപന തീവ്രതയും, പ്രഹര ശേഷിയും മാതൃവകഭേദത്തേക്കാൾ കൂടുതലായിരിക്കുമെന്നും ഗവേഷകർ പറയുന്നു.
ഇന്ത്യൻ വകഭേദമായ B. 1. 617 വൈറസിന് മൂന്ന് ജനിതക മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. B. 1.617.1, B. 1.617. 2, B.1.617.3 എന്നിങ്ങനെ ഉപവകഭേദങ്ങളുണ്ടായതായി ഐജി ഐബി അറിയിച്ചു.
അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാവുകയാണ്. കേരളത്തിന് പുറമേ തമിഴ്നാടും രോ​​ഗവ്യാപനം തടയാനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കർണാടക, ​ഗോവ, രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇതിനോടകം അടച്ചുപൂട്ടി.

Related posts

വ്യവസായ ചട്ടങ്ങൾ പരിഷ്‌കരിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു

Aswathi Kottiyoor

കൊച്ചി ഫ്‌ളാറ്റിലെ കൊലപാതകം; അര്‍ഷാദ് കസ്റ്റഡിയില്‍, പിടികൂടിയത് കാസര്‍ഗോഡ് വെച്ച്

Aswathi Kottiyoor

രാഷ്ട്രീയക്കൊലയിലും ശിക്ഷാ ഇളവ്.

Aswathi Kottiyoor
WordPress Image Lightbox