24.5 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • കോവിഡ് വ്യാപനം: വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകര്‍…..
Thiruvanandapuram

കോവിഡ് വ്യാപനം: വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകര്‍…..

തിരുവനന്തപുരം: വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകര്‍. രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുമെന്ന് മുന്നറിയിപ്പ്. വ്യാപന തീവ്രതയും, പ്രഹര ശേഷിയും ആദ്യഘട്ടത്തിലുണ്ടായിരുന്നതിനേക്കാൾ കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ബി. 1. 617 വകഭേദത്തിനാണ് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത്. ബി. 1.617.1, ബി. 1.617. 2, ബി.1.617.3 എന്നിങ്ങനെ ഉപവകഭേദങ്ങളുണ്ടായതായി ഐജി ഐബി അറിയിച്ചു.രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 4,01,522 പുതിയ കോവിഡ്
രോഗികള്‍ എന്നാണ് സംസ്ഥാനങ്ങള്‍ നല്‍കുന്ന കണക്ക്. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4187 ആണ്. ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിനു മുകളില്‍ എത്തിയിരിക്കുന്നത്.അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പതിനൊന്നിലധികം സംസ്ഥാനങ്ങളിൽ സമ്പൂര്‍ണ ലോക്ഡൗൺ ആണ്. കേരളത്തിനു പുറമേ ദില്ലി, ഹരിയാന ,ബിഹാര്‍ , യുപി, ഒഡീഷ , രാജസ്ഥാന്‍, കര്‍ണാടക, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളില്‍ രാത്രി കാല വാരാന്ത്യ കര്‍ഫ്യൂവും നിലനില്‍ക്കുന്നുണ്ട്.

Related posts

കെഎസ്ആര്‍ടിസി: പണിമുടക്കിൽ മാറ്റമില്ലെന്ന് സിഐടിയു; ചർച്ചയ്ക്ക് ഗതാഗത മന്ത്രി.*

Aswathi Kottiyoor

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരും; ഇന്ന് എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്.

Aswathi Kottiyoor

എന്തിനിത് ചെയ്തു’? കഴുത്തറുത്ത് മരിച്ച ക്രിസ്റ്റഫറിന്റെ അച്ഛൻ.*

Aswathi Kottiyoor
WordPress Image Lightbox