23.3 C
Iritty, IN
July 27, 2024
  • Home
  • Thiruvanandapuram
  • സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരും; ഇന്ന് എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്.
Thiruvanandapuram

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരും; ഇന്ന് എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും മുന്നറിയിപ്പില്ല.

തെക്കു പെനിൻസുലാർ ഇന്ത്യയിൽ ഷിയർ സോൺ നിലനിൽക്കുന്നു. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ച ന്യൂനമർദം രൂപപ്പെടാൻ സാധ്യത. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളത്. പശ്ചിമഘട്ടത്തിൽ വെള്ളിയാഴ്ച ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

കോവിഡ് ക്ലസ്റ്റര്‍ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി : മന്ത്രി വീണാ ജോര്‍ജ്.

Aswathi Kottiyoor

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; പുതിയ മാര്‍ഗരേഖ പുറത്തിറക്കും വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്.

Aswathi Kottiyoor
WordPress Image Lightbox