എടൂര്‍: കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആറളം പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് കോള്‍ സെന്റര്‍ ആരംഭിച്ചു. രോഗികള്‍ക്കും കുടുംബത്തിനും മാനസികമായി സന്തോഷം നല്‍കാനും മറ്റ് സന്നദ്ധ സഹായം ഉറപ്പാക്കാനുമാണ് കോള്‍ സെന്റര്‍ ആരംഭിച്ചത്. സംശയ നിവാരണവും കോള്‍ സെന്ററില്‍ ഉണ്ടാകും. ഉദ്ഘാടനം ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഇ.സി.രാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.ഷൈന്‍ബാബു, ജോസ് അന്ത്യാംകുളം, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ജയകൃഷണന്, ഡോ. പ്രിയാ സദാനന്ദന്, ഹെല്‍ത്ത് ഇന്‍സ്പെകടര്‍ ബെന്നി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോള്‍ സെന്ററില്‍ കെ.ബി. ഉത്തമന്: 9446837052, അഭിനന്ദ് കളരിക്കാട്: 9544216203, അഫ്ലഹ് സെമീല് : 8086433598, ക്രിസ്റ്റഫ് ബിജു: 7034933433 എന്നിവര്‍ പ്രവര്‍ത്തിക്കും.