ഇരിട്ടി: സമഗ്രശിക്ഷ കേരള ഇരിട്ടി ബിആര്‍സിയുടെ നേതൃത്വത്തില്‍ കോവിഡ്കാലത്ത് കുട്ടികള്‍ക്ക് ശാസ്ത്ര പരീക്ഷണത്തിന് അവസരമില്ലാത്തതിനാല്‍ വീട്ടില്‍ ഇരുന്ന് ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുവാന്‍ ആവശ്യമായ ശാസ്ത്ര പഠനോപകരണങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കി. ശാസ്ത്ര പരീക്ഷണ കൗതുകം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വീട്ടില്‍ ഒരു ശാസ്ത്ര ലാബ് പദ്ധതി ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ പി.പി.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഇരിട്ടി എ ഇ ഒ പി.എസ്. സജീവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാതല ആര്‍പി പി.അയൂബ്, കീഴൂര്‍ വിയുപി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ശ്രീനിവാസന്‍, പിടിഎ പ്രസിഡന്റ് സി.ബാബു, ബിആര്‍സി ബിപിസി പി.വി. ജോസഫ്, സിആര്‍സിസി ഇ.വി. ലതിക എന്നിവര്‍ പ്രസംഗിച്ചു.