24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഉളിക്കൽ ചപ്പുംകരി, തുണ്ടിപ്പറമ്പിൽ മോഹനെന്റ പറമ്പിൽ നിന്നും 400ലിറ്റർ വാഷും 5ലിറ്റർ വാറ്റ് ചാരായവും പിടികൂടി……….
Iritty

ഉളിക്കൽ ചപ്പുംകരി, തുണ്ടിപ്പറമ്പിൽ മോഹനെന്റ പറമ്പിൽ നിന്നും 400ലിറ്റർ വാഷും 5ലിറ്റർ വാറ്റ് ചാരായവും പിടികൂടി……….

കോവിഡ് -19 വ്യാപനത്തിന്റെ ഭാഗമായുള്ള മിനി ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മദ്യ ശാലകൾ അടച്ചതിനാൽ വ്യാജമദ്യ നിർമാണത്തിനും വിതരണത്തിനും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റ ഭാഗമായി ഇരിട്ടി റേഞ്ച് എക്സ്സൈസ് പ്രിവന്റ്റീവ് ഓഫിസർ കെ.പി. പ്രമോദിൻ്റെ നേതൃത്വത്തിൽ ഉളിക്കൽ ചപ്പുംകരി ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ ചപ്പുംകരി തുണ്ടിപ്പറമ്പിൽ വീട്ടിൽ മോഹനനെയാണ് വീടിന് പുറകിൽ സൂക്ഷിച്ച 400ലിറ്റർ വാഷും 5ലിറ്റർ വാറ്റ് ചാരായവും പിടികൂടിയത്.

കണ്ണൂർ ഐ.ബി പ്രിവന്റ്റീവ് ഓഫിസർ അബ്ദുൽ നിസാർ,സിവിൽ എക്സ്സൈസ് ഓഫിസർമാരായ ബിജു, രവി, സജേഷ്, ഡ്രൈവർ ജോർജ്ജ് എന്നിവർ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

ഇരിട്ടി അമല മൾട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയിൽ വൺ കെയർ ഡയബറ്റിക്ക് സെന്റർ ഉദ്ഘാടനം 17ന്

Aswathi Kottiyoor

എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം 2023 സംഘടിപ്പിച്ചു.

Aswathi Kottiyoor

വിയറ്റ്‌നാമിലെ വീടുകളിൽ വീണ്ടും മാവോയിസ്‌റ്റ് സംഘം എത്തി

Aswathi Kottiyoor
WordPress Image Lightbox